Oro vasandam ormmayil tannumbol

ഒരോ വസന്തം ഓര്‍മ്മയില്‍ തങ്ങുമ്പോള്‍
Work
Year
Language

ഓരോ വസന്തം ഓര്‍മ്മയില്‍ തങ്ങുമ്പോള്‍
ഓരോ തുള്ളി കണ്ണീര്‍ പൊഴിയുന്നു
പോയവസന്തങ്ങള്‍ എഴുതാത്ത കഥകള്‍
മായതന്‍ മായാത്ത മാന്ത്രിക ജാലങ്ങള്‍
[ഓരോ വസന്തം]

ഉറക്കെ കരഞ്ഞാലും ഉറക്കത്തില്‍ കരഞ്ഞാലും
ഉറവകള്‍ കേള്‍ക്കുന്ന കണ്ണീര്‍ക്കണങ്ങളെ
നീതീര്‍ക്കും ചാലുകള്‍ കാനനച്ചോലകള്‍
ഞാനതില്‍ ആഴ്ത്തുമെന്‍ ആത്മാവിന്‍ ചൂളകള്‍
[ഓരോ വസന്തം]

ഓര്‍മ്മയില്‍ തങ്ങുന്ന പൊയ്പ്പോയ കാലങ്ങളെ
മുറിവുകള്‍ തീര്‍ക്കുന്ന കള്ളിമുള്‍ ചെടി നീ
നീകോര്‍ക്കും തുള്ളികള്‍ മുന്തിരിച്ചാറുകള്‍
ഞാനതില്‍ തീര്‍ക്കുന്നെന്‍ ആത്മാവിന്‍ ദാഹങ്ങള്‍
[ഓരോ വസന്തം]

oro vasandaṁ ormmayil taṅṅumboḽ
oro tuḽḽi kaṇṇīr pŏḻiyunnu
poyavasandaṅṅaḽ ĕḻudātta kathagaḽ
māyadan māyātta māndriga jālaṅṅaḽ
[oro vasandaṁ]

uṟakkĕ karaññāluṁ uṟakkattil karaññāluṁ
uṟavagaḽ keḽkkunna kaṇṇīrkkaṇaṅṅaḽĕ
nīdīrkkuṁ sālugaḽ kānanaccolagaḽ
ñānadil āḻttumĕn ātmāvin sūḽagaḽ
[oro vasandaṁ]

ormmayil taṅṅunna pŏyppoya kālaṅṅaḽĕ
muṟivugaḽ tīrkkunna kaḽḽimuḽ sĕḍi nī
nīgorkkuṁ tuḽḽigaḽ mundiriccāṟugaḽ
ñānadil tīrkkunnĕn ātmāvin dāhaṅṅaḽ
[oro vasandaṁ]