ഓരോ വാക്കിലും...ഓരോ നോക്കിലും....
വിരിയും ഭാവമേ........
നീലാരണ്യം മലരുകള്‍ ചൂടി
നീയും ഞാനും കുളിരുകള്‍ ചൂടി
അണയുന്നൂ... അലിയുന്നൂ...
ഒരു മെയ്യായ്.... ഉറയുന്നൂ....
സഖി നിന്‍ ഹൃദയം പകരും
താളവുമായ് ഞാന്‍ പാടുന്നു
കവിളില്‍ ചുംബനവര്‍ണ്ണങ്ങള്‍
മറച്ചു നില്‍ക്കും മുകുളങ്ങള്‍
ഈ മുകുളങ്ങള്‍ മുകര്‍ന്നു നിന്നെ
പുണര്‍ന്നുറങ്ങാന്‍ കൊതിയായി
(നീലാരണ്യം......)
തുഹിനം തുന്നിയ നീരാളം
പുതച്ചു നില്‍ക്കും താഴ്‌വാരം
ഈ താഴ്‌വരയില്‍ പ്രിയനോടൊപ്പം
ഒളിച്ചിരിക്കാന്‍ കൊതിയായി
(നീലാരണ്യം.......)