ഓരോ തുള്ളിച്ചോരയില്‍ നിന്നും
ഒരായിരം പേരുയരുന്നു
ഉയരുന്നു അവര്‍ നാടിന്‍ മോചന
രണാങ്കണത്തില്‍ പടരുന്നു
ഓരോ തുള്ളിച്ചോരയില്‍ നിന്നും
ഒരായിരം പേരുയരുന്നു (2)
ഉയരുന്നു അവര്‍ നാടിന്‍ മോചന
രണാങ്കണത്തില്‍ പടരുന്നു (2)
(ഓരോ)
വെടി വച്ചാലവര്‍ വീഴില്ല - വീഴില്ല - വീഴില്ല
അടിച്ചുടച്ചാല്‍ തകരില്ല - തകരില്ല - തകരില്ല
വെടി വച്ചാലവര്‍ വീഴില്ല
അടിച്ചുടച്ചാല്‍ തകരില്ല
മജ്ജയല്ലതു മാംസമല്ലതു
ദുര്‍ജ്ജയ നൂതനജനശക്തി
ജനശക്തി - ജനശക്തി - ജനശക്തി
(ഓരോ..)
എല്ലല്ല എലുമ്പല്ല
അതു കല്ലാണു് കരിങ്കല്ലാണു്
(എല്ലല്ല)
വെയിലേറ്റാലതു വാടില്ല
തീയില്‍ കുരുത്ത തൈയാണു് (2)
(ഓരോ)
ഞങ്ങടെ കാലില്‍ കെട്ടിപ്പൂട്ടിയ
ചങ്ങല വെട്ടിപ്പൊട്ടിക്കാന്‍
(ഞങ്ങടെ )
പുതുകരവാളായ് ജനാധിപത്യ-
പുലരൊളി മാനത്തണയാറായ്
(ഓരോ)