Oro pulariyum

ഒരോ പുലരിയും
Year
Language

ഓരോ പുലരിയുമെനിയ്ക്കു വേണ്ടി
പുഷ്പിതയാകുമ്പോള്‍
ഓരോ രജനിയും എനിയ്ക്കുറങ്ങാന്‍
ശയ്യകള്‍ നീര്‍ത്തുമ്പോള്‍
ഓമലേ ..ആരോമലേ
ഓര്‍മ്മിച്ചു പോകുന്നു നിന്നെ ..(ഓരോ പുലരിയും )

നിന്റെ ഭൂപാളങ്ങളിലൂടെന്‍
ഉദയമുണര്‍ന്നിരുന്നു
നിന്റെ നീലാംബരികളില്‍ വീണ്ടുമെന്‍
ബാല്യമുറങ്ങിയിരുന്നു
ഒരു ധ്വനിയായ് ഒരു ഗീതമായ്
ഒരിക്കലെങ്കിലുമൊന്നു വരൂ
ഒന്നു വരൂ (ഓരോ പുലരിയും )

കര്‍ണ്ണപീയൂഷങ്ങള്‍ വിളമ്പും
മുരളിക വീണുടഞ്ഞു
എന്റെ ചുണ്ടും വിരലുകളും വൃഥാ
പരതുകയാണീ ഇരുളില്‍
ഒരു കുളിരായ് ഒരു തെന്നലായ്
ഒരിക്കലെങ്കിലും ഒന്ന് തൊടൂ ...എന്നെ തൊടൂ...
എന്നെ തൊടൂ... എന്നെ തൊടൂ... എന്നെ തൊടൂ ....

oro pulariyumĕniykku veṇḍi
puṣpidayāgumboḽ
oro rajaniyuṁ ĕniykkuṟaṅṅān
śayyagaḽ nīrttumboḽ
omale ..āromale
ormmiccu pogunnu ninnĕ ..(oro pulariyuṁ )

ninṟĕ bhūbāḽaṅṅaḽilūḍĕn
udayamuṇarnnirunnu
ninṟĕ nīlāṁbarigaḽil vīṇḍumĕn
bālyamuṟaṅṅiyirunnu
ŏru dhvaniyāy ŏru gīdamāy
ŏrikkalĕṅgilumŏnnu varū
ŏnnu varū (oro pulariyuṁ )

karṇṇabīyūṣaṅṅaḽ viḽambuṁ
muraḽiga vīṇuḍaññu
ĕnṟĕ suṇḍuṁ viralugaḽuṁ vṛthā
paradugayāṇī iruḽil
ŏru kuḽirāy ŏru tĕnnalāy
ŏrikkalĕṅgiluṁ ŏnn dŏḍū ...ĕnnĕ tŏḍū...
ĕnnĕ tŏḍū... ĕnnĕ tŏḍū... ĕnnĕ tŏḍū ....