Oro kanavilum

ഓരോ കനവിലും
Year
Language

ഓരോ കനവിലും ഓരോ നിനവിലും
ഒരേ ഒരാളിനെ ഓര്‍മിക്കും
ഞാന്‍ ഒരേ ഒരാളിനെ ഓര്‍മ്മിക്കും
ഓരോ ദിവസവും ഓരോ നിമിഷവും
ഒരേ ഒരാളിനെ കാത്തിരിക്കും

ഒരു കുടന്ന പൂക്കളുമായി
ഓടിയെത്തും പൂങ്കാറ്റേ
എന്‍ പ്രിയ തോഴന്‍ ചിരിക്കുന്ന പോലെ
എന്തിനു കിളിവാതില്‍ കിലുക്കി?
എന്നെ പരിഹസിക്കാനോ?

ഒരു പൊന്മുകിലിന്‍ യവനിക നീക്കി
ഒളിഞ്ഞു നോക്കും ശശിലേഖേ
പ്രിയതമന്‍ അണയും മുന്‍പേ എന്തിനു
വിദളിത സൂനങ്ങള്‍ വിതറി?
എന്നെ പരിഹസിക്കാനോ?

oro kanaviluṁ oro ninaviluṁ
ŏre ŏrāḽinĕ ormikkuṁ
ñān ŏre ŏrāḽinĕ ormmikkuṁ
oro divasavuṁ oro nimiṣavuṁ
ŏre ŏrāḽinĕ kāttirikkuṁ

ŏru kuḍanna pūkkaḽumāyi
oḍiyĕttuṁ pūṅgāṭre
ĕn priya toḻan sirikkunna polĕ
ĕndinu kiḽivādil kilukki?
ĕnnĕ parihasikkāno?

ŏru pŏnmugilin yavaniga nīkki
ŏḽiññu nokkuṁ śaśilekhe
priyadaman aṇayuṁ munpe ĕndinu
vidaḽida sūnaṅṅaḽ vidaṟi?
ĕnnĕ parihasikkāno?