Ormmayil ennormmayil

ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍
Year
Language

ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം....
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍...
പൂനിലാ...തോണി പോലും പോയ് മറഞ്ഞുവോ...
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍....

ഡിസംബറിന്‍ ജനാലയില്‍ ശതാവരി പൂത്ത നാളില്‍
ശശിലേഖ മുടികോതും ഈ രാവില്‍
കരിനീല മുകില്‍ കോതും രാവില്‍
നറും...നിലാവില്‍...വെറുതെ കിനാവു കണ്ടു...
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍....

കലണ്ടറിന്‍ കളങ്ങളില്‍ കിനാവുകള്‍ക്കാത്മശാന്തി
കരളിന്റെ ഒരു പാതി നീ ചാരൂ...
പടിവാതില്‍ ഇരുപാതി ചാരൂ...
കരിം...ചിരാതിന്‍...തിരിയും അണഞ്ഞുവല്ലോ....
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍...
പൂനിലാ...തോണി പോലും പോയ് മറഞ്ഞുവോ
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം...(3)

ormmayil ĕnnormmayil nīṟiyo nin manaṁ
ormmayil ĕnnormmayil nīṟiyo nin manaṁ....
eḻilaṁ pālayil keṇuvo rākkuyil...
pūnilā...toṇi poluṁ poy maṟaññuvo...
ormmayil ĕnnormmayil nīṟiyo nin manaṁ
eḻilaṁ pālayil keṇuvo rākkuyil....

ḍisaṁbaṟin janālayil śadāvari pūtta nāḽil
śaśilekha muḍigoduṁ ī rāvil
karinīla mugil koduṁ rāvil
naṟuṁ...nilāvil...vĕṟudĕ kināvu kaṇḍu...
ormmayil ĕnnormmayil nīṟiyo nin manaṁ
eḻilaṁ pālayil keṇuvo rākkuyil....

kalaṇḍaṟin kaḽaṅṅaḽil kināvugaḽkkātmaśāndi
karaḽinṟĕ ŏru pādi nī sārū...
paḍivādil irubādi sārū...
kariṁ...sirādin...tiriyuṁ aṇaññuvallo....
ormmayil ĕnnormmayil nīṟiyo nin manaṁ
eḻilaṁ pālayil keṇuvo rākkuyil...
pūnilā...toṇi poluṁ poy maṟaññuvo
ormmayil ĕnnormmayil nīṟiyo nin manaṁ...(3)