Ormmavacca naal mudal

ഓർമ്മവച്ച നാൾ മുതൽ
Year
Language

ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍
ഓമനയെ കണ്ടിരുന്നു
ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍
ഓമനയെ കണ്ടിരുന്നു
മലരുകള്‍ തന്‍ മൌനമായ് നീ
മാടി മാടി വിളിച്ചിരുന്നു
ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍
ഓമനയെ പുണര്‍ന്നിരുന്നു
പൂന്തെന്നലിന്‍ കുളിര്‍ മഴയായ്
പൂവുടലില്‍ പടര്‍ന്നിരുന്നു
(ഓര്‍മ്മ വച്ച നാള്‍)
ആ ...ആ ...ആ...

രാവുതോറും ഉണര്‍ന്നിരുന്നു
രാക്കിളിതന്‍ ഗാനമായ്
നിദ്രയില്‍ നീ ഒളിച്ചിരുന്നു
മൂടിവരും കനവുകളായ് (2)
പുലരിയില്‍ തഴുകിടുവാന്‍
പുളകമേകും മഞ്ഞലയായ്
എന്‍ വിധിയെ തൊട്ടുണര്‍ത്താന്‍
പൊന്നുഷസ്സിന്‍ പൂവെയിലായ്
(ഓര്‍മ്മ വച്ച നാള്‍)

പ്രേമകാവ്യ വീഥിയായ് നീ
ഭാവനയില്‍ നിറഞ്ഞിരുന്നു
വീണതേടും സ്വരസുധയായ്
വിരലുകളില്‍ തുടിച്ചിരുന്നു (2)
ഇനിയും ജന്മങ്ങള്‍ ലഭിചിടുമോ
ഇന്ദ്രിയങ്ങള്‍ ഉണര്ന്നിടുമോ
ഈ ഹൃദന്ത സംഗമത്തിന്‍
ഇന്ദ്രജാലം തുടര്‍ന്നിടുമോ
(ഓര്‍മ്മ വച്ച നാള്‍)

ormma vacca nāḽ mudal ñān
omanayĕ kaṇḍirunnu
ormma vacca nāḽ mudal ñān
omanayĕ kaṇḍirunnu
malarugaḽ tan maൌnamāy nī
māḍi māḍi viḽiccirunnu
ormma vacca nāḽ mudal ñān
omanayĕ puṇarnnirunnu
pūndĕnnalin kuḽir maḻayāy
pūvuḍalil paḍarnnirunnu
(ormma vacca nāḽ)
ā ...ā ...ā...

rāvudoṟuṁ uṇarnnirunnu
rākkiḽidan gānamāy
nidrayil nī ŏḽiccirunnu
mūḍivaruṁ kanavugaḽāy (2)
pulariyil taḻugiḍuvān
puḽagameguṁ maññalayāy
ĕn vidhiyĕ tŏṭṭuṇarttān
pŏnnuṣassin pūvĕyilāy
(ormma vacca nāḽ)

premagāvya vīthiyāy nī
bhāvanayil niṟaññirunnu
vīṇadeḍuṁ svarasudhayāy
viralugaḽil tuḍiccirunnu (2)
iniyuṁ janmaṅṅaḽ labhisiḍumo
indriyaṅṅaḽ uṇarnniḍumo
ī hṛdanda saṁgamattin
indrajālaṁ tuḍarnniḍumo
(ormma vacca nāḽ)