ഓര്‍മ്മകള്‍തന്‍ താമരമലരുകള്‍
ഓരോന്നായ് വിടരുന്നു(2)
അവയില്‍തങ്ങിയ മിഴിനീര്‍ മണികള്‍
അമൃതമണികളായടരുന്നു(2)
പ്രാണനും പ്രാണനും ഇരുവേണികളായ്
പ്രണയസന്ധിയില്‍ പുണരുന്നു(2)
ഈ സ്വപ്ന സംഗമ സംഗീതസദ്യയില്‍
ഇരവും പകലും മുഴുകുന്നു(2)
ആ..... ആ...
(ഓര്‍മ്മകള്‍തന്‍...)
രാഗവും മോഹവുമിണചേര്‍ന്നൊഴുകും
ഹൃദയവീണതൻ ഇതളുകളില്‍(2)
പൂപോലെവീഴും നിന്നനുഭൂതികള്‍
പുതുവര്‍ണ്ണങ്ങള്‍ പകരുന്നു(2)
ആ....ആ...
(ഓര്‍മ്മകള്‍തന്‍...)