Ormmagalil

ഓര്‍മ്മകളില്‍
Year
Language

ഓര്‍മ്മകളില്‍ പാല്‍മഴയായ് ഏതോ നാദപഞ്ചമം
വീണലിയും പിന്‍വിളിയായ് മായാമൌനനൊമ്പരം
പാഴ്മുളം കിളി പാടുമീ വഴിയോരവും ഇരുള്‍ മൂടവേ
ഓര്‍മ്മകളില്‍ പാല്‍മഴയായ് ഏതോ നാദപഞ്ചമം

പാതിമായുമൊരു പൂന്തിങ്കള്‍ പാഴ്നിലാവിന്റെ കൈത്തിരിയായ്
വാടിനില്‍ക്കുമൊരു പൂക്കാലം പാഴ്ക്കിനാവിന്റെ പൊന്‍കണിയായ്
വെറുതേ.......മനസ്സേ.........
കൊഴിഞ്ഞ പരാഗ സുഗന്ധമണിയുകയോ........
ഇരുള്‍മഴ ചിതറും രാവില്‍ ....ഇതള്‍മിഴി ഇടറും രാവില്‍
ഓര്‍മ്മകളില്‍ പാല്‍മഴയായ് ഏതോ നാദപഞ്ചമം

നൊന്തുപാടുമൊരു ശ്രീരാഗം വീണമൂളുന്ന പല്ലവിയായ്
മാഞ്ഞുപോയ ലയതാളങ്ങള്‍ ഉള്ളിലൂറുന്ന വെൺനുരയായ്
വെറുതേ.......മനസ്സേ..........
നനഞ്ഞ വിഷാദദളങ്ങളണിയുകയോ .....
ഇരുള്‍മഴ ചിതറും രാവില്‍ ....ഇതള്‍മിഴി ഇടറും രാവില്‍
(ഓര്‍മ്മകളില്‍ പാല്‍മഴയായ്....)

ormmagaḽil pālmaḻayāy edo nādabañjamaṁ
vīṇaliyuṁ pinviḽiyāy māyāmaൌnanŏmbaraṁ
pāḻmuḽaṁ kiḽi pāḍumī vaḻiyoravuṁ iruḽ mūḍave
ormmagaḽil pālmaḻayāy edo nādabañjamaṁ

pādimāyumŏru pūndiṅgaḽ pāḻnilāvinṟĕ kaittiriyāy
vāḍinilkkumŏru pūkkālaṁ pāḻkkināvinṟĕ pŏnkaṇiyāy
vĕṟude.......manasse.........
kŏḻiñña parāga sugandhamaṇiyugayo........
iruḽmaḻa sidaṟuṁ rāvil ....idaḽmiḻi iḍaṟuṁ rāvil
ormmagaḽil pālmaḻayāy edo nādabañjamaṁ

nŏndubāḍumŏru śrīrāgaṁ vīṇamūḽunna pallaviyāy
māññuboya layadāḽaṅṅaḽ uḽḽilūṟunna vĕṇnurayāy
vĕṟude.......manasse..........
nanañña viṣādadaḽaṅṅaḽaṇiyugayo .....
iruḽmaḻa sidaṟuṁ rāvil ....idaḽmiḻi iḍaṟuṁ rāvil
(ormmagaḽil pālmaḻayāy....)