Ormmagale

ഓര്‍മ്മകളേ
Work
Year
Language

ഓര്‍മ്മകളേ ഓര്‍മ്മകളേ
ഓടിവരൂ - നിങ്ങള്‍ ഓടിവരൂ
തകരും മൂകമാം മനസ്സിന്‍ തീരം
താലോലിപ്പൂ നിങ്ങളേ ( ഓര്‍മ്മകളേ)

കണ്ണീരില്‍ മുങ്ങിയ കനകദ്വീപിലെ
കാണാത്ത ചിപ്പികള്‍ തേടി
ഓരോ തിരയിലും ഓരോ കരയിലും
ഓടിയലഞ്ഞു നമ്മള്‍ - ഇതുവരെ
ഓടിയലഞ്ഞു നമ്മള്‍ ( ഓര്‍മ്മകളേ)

എന്‍ പ്രേമയമുനാനദിയുടെ കരയില്‍
ഞാന്‍ തീര്‍ത്ത താജ് മഹല്‍ നോക്കി
ഓരോ ഹൃദയവും ഓരോ ഹൃദയവും
മൌനഗാനം പാടും- നാളെയീ
മൌനഗാനം പാടും ( ഓര്‍മ്മകളേ)

ormmagaḽe ormmagaḽe
oḍivarū - niṅṅaḽ oḍivarū
tagaruṁ mūgamāṁ manassin dīraṁ
tālolippū niṅṅaḽe ( ormmagaḽe)

kaṇṇīril muṅṅiya kanagadvībilĕ
kāṇātta sippigaḽ teḍi
oro tirayiluṁ oro karayiluṁ
oḍiyalaññu nammaḽ - iduvarĕ
oḍiyalaññu nammaḽ ( ormmagaḽe)

ĕn premayamunānadiyuḍĕ karayil
ñān dīrtta tāj mahal nokki
oro hṛdayavuṁ oro hṛdayavuṁ
maൌnagānaṁ pāḍuṁ- nāḽĕyī
maൌnagānaṁ pāḍuṁ ( ormmagaḽe)