Ormayil oru sisiram

ഓര്‍മയില്‍ ഒരു ശിശിരം
Year
Language

ഓര്‍മ്മയിലൊരു ശിശിരം
ഓമനിക്കാനൊരു ശിശിരം
ഇലവിരല്‍ത്തുമ്പുകള്‍ ഇളംമഞ്ഞുതിരും
തളിര്‍മരച്ചില്ലകളില്‍ തഴുകിവരും തെന്നലിനും
കഥ പറയാനൊരു ശിശിരം
(ഓര്‍മ്മയിലൊരു.....‍)

കുടമണി വിതറും പുലരികളില്‍
കൂടണയും സന്ധ്യകളില്‍
ഒരേ ചിറകില്‍... ഒരേ കനവില്‍...
ഒരേ ചിറകില്‍ ഒരേ കനവില്‍
കുളിരും തളിരും ലഹരികളും
പങ്കിടുവാന്‍ മോഹമെഴും
ഇണക്കുരുവികളുടെ ശിശിരം
(ഓര്‍മ്മയിലൊരു‍..... )

മതികലയെഴുതും കവിതകളില്‍
രാക്കുയിലിന്‍ ഗാഥകളില്‍
ഒരേ ശ്രുതിയായ്‍... ഒരേ ലയമായ്...
ഒരേ ശ്രുതിയായ്‍ ഒരേ ലയമായ്
മിഴിയും മൊഴിയും യൌവനവും
കതിരണിയാന്‍ ദാഹമെഴും
യുവമനസ്സുകളുടെ ശിശിരം
(ഓര്‍മ്മയിലൊരു......)

ormmayilŏru śiśiraṁ
omanikkānŏru śiśiraṁ
ilaviralttumbugaḽ iḽaṁmaññudiruṁ
taḽirmaraccillagaḽil taḻugivaruṁ tĕnnalinuṁ
katha paṟayānŏru śiśiraṁ
(ormmayilŏru.....)

kuḍamaṇi vidaṟuṁ pularigaḽil
kūḍaṇayuṁ sandhyagaḽil
ŏre siṟagil... ŏre kanavil...
ŏre siṟagil ŏre kanavil
kuḽiruṁ taḽiruṁ laharigaḽuṁ
paṅgiḍuvān mohamĕḻuṁ
iṇakkuruvigaḽuḍĕ śiśiraṁ
(ormmayilŏru..... )

madigalayĕḻuduṁ kavidagaḽil
rākkuyilin gāthagaḽil
ŏre śrudiyāy... ŏre layamāy...
ŏre śrudiyāy ŏre layamāy
miḻiyuṁ mŏḻiyuṁ yaൌvanavuṁ
kadiraṇiyān dāhamĕḻuṁ
yuvamanassugaḽuḍĕ śiśiraṁ
(ormmayilŏru......)