ഓർമ്മയിൽഒരു പൂമഴ
ഓമനേ നീയൊരു ദേവത
മധുമാസമരികിൽ വന്നൂ
മനതാരിൽ തേൻ ചൊരിഞ്ഞു
(ഓർമ്മയിൽ....)
കരളിലൊരായിരം ശലഭങ്ങൾ മൂളുന്ന
കനവിന്റെ വനികയിൽ വസന്തമോ നീ
മാനസമോഹിനീ ആദ്യാനുരാഗിണീ
രാഗഗീതമായ് വന്നു ഞാൻ
(ഓർമ്മയിൽ....)
മനസ്സിലൊരായിരം മഴവില്ലു വിരിയിക്കും
കതിർ മണ്ഡപത്തിൽ വരുമോ നീ
കൗമാരതോഴനെ ആദ്യാനുരാഗമേ
രാഗയമുനയായ് വന്നു ഞാൻ
(ഓർമ്മയിൽ....)
ormmayilŏru pūmaḻa
omane nīyŏru devada
madhumāsamarigil vannū
manadāril ten sŏriññu
(ormmayil....)
karaḽilŏrāyiraṁ śalabhaṅṅaḽ mūḽunna
kanavinṟĕ vanigayil vasandamo nī
mānasamohinī ādyānurāgiṇī
rāgagīdamāy vannu ñān
(ormmayil....)
manassilŏrāyiraṁ maḻavillu viriyikkuṁ
kadir maṇḍabattil varumo nī
kaumāradoḻanĕ ādyānurāgame
rāgayamunayāy vannu ñān
(ormmayil....)