Orkkumbol

ഓർക്കുമ്പോൾ
Year
Language

ഓര്‍ക്കുമ്പോള്‍ ചൊല്ലാന്‍ നാണം ഇന്നലെ
രാക്കിളിയും ഞാനും ഉറങ്ങിയില്ലാ - സഖി
ഉറങ്ങിയില്ലാ ഉറങ്ങിയില്ലാ (ഓര്‍ക്കുമ്പോള്‍ )

കണ്ണിണ പൊത്തുവാന്‍ കവിളത്തു മുത്തുവാന്‍
കന്നിനിലാവൊളി വന്ന നേരം
അരുതെന്നു ചുണ്ടുകള്‍ വീണ്ടും വിലക്കീട്ടും
കരിവള പൊട്ടിച്ച കളിത്തോഴന്‍ (ഓര്‍ക്കുമ്പോള്‍ )

തങ്കമുകില്‍ വന്നു ചുംബിച്ചു..
തങ്കമുകില്‍ വന്നു ചുംബിച്ചു മാനത്തെ
കുങ്കുമപ്പൊട്ടങ്ങു മാഞ്ഞു പോയി
പൂമുടിയഴിഞ്ഞിട്ടും പൂണാരം പൊട്ടീട്ടും
പൂമാരനപ്പോഴും ചിരിയല്ലോ
പൂമുടിയഴിഞ്ഞിട്ടും പൂണാരം പൊട്ടീട്ടും
പൂമാരനപ്പോഴും ചിരിയല്ലോ വിണ്ണില്‍
പൂമാരനപ്പോഴും ചിരിയല്ലോ (ഓര്‍ക്കുമ്പോള്‍ )

orkkumboḽ sŏllān nāṇaṁ innalĕ
rākkiḽiyuṁ ñānuṁ uṟaṅṅiyillā - sakhi
uṟaṅṅiyillā uṟaṅṅiyillā (orkkumboḽ )

kaṇṇiṇa pŏttuvān kaviḽattu muttuvān
kanninilāvŏḽi vanna neraṁ
arudĕnnu suṇḍugaḽ vīṇḍuṁ vilakkīṭṭuṁ
karivaḽa pŏṭṭicca kaḽittoḻan (orkkumboḽ )

taṅgamugil vannu suṁbiccu..
taṅgamugil vannu suṁbiccu mānattĕ
kuṅgumappŏṭṭaṅṅu māññu poyi
pūmuḍiyaḻiññiṭṭuṁ pūṇāraṁ pŏṭṭīṭṭuṁ
pūmāranappoḻuṁ siriyallo
pūmuḍiyaḻiññiṭṭuṁ pūṇāraṁ pŏṭṭīṭṭuṁ
pūmāranappoḻuṁ siriyallo viṇṇil
pūmāranappoḻuṁ siriyallo (orkkumboḽ )