Orkkaappurattoru

ഓർക്കാപ്പുറത്തൊരു
Year
Language

ഓര്‍ക്കാപ്പുറത്തൊരു കല്ല്യാണം
ഉടനൊരു സദ്യയൊരുക്കേണം
തുമ്പപ്പൂ ചോറുവിളമ്പാന്‍
പുത്തരി ചെമ്പാവരി വേണം...
(ഓര്‍ക്കാപ്പുറത്തൊരു.....)

കാളന്‍ വേണം....ഉണ്ടാക്കാം
ഓലന്‍ വേണം....ഉണ്ടാക്കാം
കടുമാങ്ങയും വേണം...
കാളന്‍ വെയ്ക്കാം ഓലന്‍ വെയ്ക്കാം
കടുമാങ്ങയും വെയ്ക്കാം...
അമ്പിളി വട്ടത്തില്‍ പപ്പടം വേണം
അവിയലൊരുക്കേണം....
ഒരുക്കാം...ഒരുക്കാം....
തേങ്ങയുടയ്ക്ക്.....ഉടയ്ക്കാമല്ലോ
ചിരവയെടുക്ക്.....എടുക്കാമല്ലോ
മാങ്ങ നുറുക്ക് നേരം പോയ്...
തേങ്ങയുടയ്ക്ക് ചിരവയെടുക്ക്
മാങ്ങ നുറുക്ക് നേരം പോയ്...

(ഓര്‍ക്കാപ്പുറത്തൊരു.....) -- 2

നെയ്യും പരിപ്പും വിളമ്പണമാദ്യം
നേന്ത്രപ്പഴം വേണം
ഓഹോ ഓഹോ...
പച്ചടി വേണം കിച്ചടി വേണം
പാല്‍പ്പായസം വേണം...
ആ എല്ലാം റെഡിയായേ...
എണ്ണയൊഴിക്ക്... കടുക് വറുക്ക്...
ഇലകള്‍ മുറിക്ക് നേരം പോയ്...
എണ്ണയൊഴിക്ക് കടുക് വറുക്ക്
ഇലകള്‍ മുറിക്ക് നേരം പോയ്...

(ഓര്‍ക്കാപ്പുറത്തൊരു.....) -- 2
ഓര്‍ക്കാപ്പുറത്തൊരു കല്ല്യാണം...

orkkāppuṟattŏru kallyāṇaṁ
uḍanŏru sadyayŏrukkeṇaṁ
tumbappū soṟuviḽambān
puttari sĕmbāvari veṇaṁ...
(orkkāppuṟattŏru.....)

kāḽan veṇaṁ....uṇḍākkāṁ
olan veṇaṁ....uṇḍākkāṁ
kaḍumāṅṅayuṁ veṇaṁ...
kāḽan vĕykkāṁ olan vĕykkāṁ
kaḍumāṅṅayuṁ vĕykkāṁ...
ambiḽi vaṭṭattil pappaḍaṁ veṇaṁ
aviyalŏrukkeṇaṁ....
ŏrukkāṁ...ŏrukkāṁ....
teṅṅayuḍaykk.....uḍaykkāmallo
siravayĕḍukk.....ĕḍukkāmallo
māṅṅa nuṟukk neraṁ poy...
teṅṅayuḍaykk siravayĕḍukk
māṅṅa nuṟukk neraṁ poy...

(orkkāppuṟattŏru.....) -- 2

nĕyyuṁ parippuṁ viḽambaṇamādyaṁ
nendrappaḻaṁ veṇaṁ
oho oho...
paccaḍi veṇaṁ kiccaḍi veṇaṁ
pālppāyasaṁ veṇaṁ...
ā ĕllāṁ ṟĕḍiyāye...
ĕṇṇayŏḻikk... kaḍuk vaṟukk...
ilagaḽ muṟikk neraṁ poy...
ĕṇṇayŏḻikk kaḍuk vaṟukk
ilagaḽ muṟikk neraṁ poy...

(orkkāppuṟattŏru.....) -- 2
orkkāppuṟattŏru kallyāṇaṁ...