Orikkal niranyanyaum

ഒരിക്കല്‍ നിറഞ്ഞും
Work
Year
Language

ഒരിക്കല്‍ നിറഞ്ഞും ഒരിക്കല്‍ മെലിഞ്ഞും ഒഴുകും പുഴ പോലെ
ഇടയ്ക്കു തളിര്‍ക്കും ഇടയ്ക്കു വിളറും
ഇവിടെ ജീവിതങ്ങള്‍ ഓഹോ ഇവിടെ ജീവിതങ്ങള്‍ (ഒരിക്കല്‍)

ഇത്തിരിപ്പോന്ന മനസിനുള്ളില്‍ ഒത്തിരി മോഹങ്ങള്‍
പൂവായ് കൊഴിയും കായായ് കൊഴിയും
ചിലത് കനിയാകും
കൊതിച്ചതെല്ലാം നേടിയൊരാളെ
തിരഞ്ഞു ഞാന്‍ വലഞ്ഞു
കൊതിച്ചതെല്ലാം നേടിയൊരാളെ
തിരഞ്ഞു ഞാന്‍ വലഞ്ഞു
ദൈവമല്ലോ അതും ദൈവമല്ലോ
(ഒരിക്കല്‍ )

ഉള്ളില്‍ വിരിയും പൂവുകളെല്ലാം
വാക്കായ് വണക്കില്ല
പിറക്കുമ്പോഴേ മരിക്കും ശിശുക്കള്‍
ചിലര്‍ക്കു ബന്ധങ്ങള്‍
പറഞ്ഞതെല്ലാം ചെയ്യുന്നോരാളെ
തിരഞ്ഞു ഞാന്‍ കുഴഞ്ഞു
പറഞ്ഞതെല്ലാം ചെയ്യുന്നോരാളെ
തിരഞ്ഞു ഞാന്‍ കുഴഞ്ഞു
ദൈവമല്ലോ അതും ദൈവമല്ലോ
(ഒരിക്കല്‍ )

ŏrikkal niṟaññuṁ ŏrikkal mĕliññuṁ ŏḻuguṁ puḻa polĕ
iḍaykku taḽirkkuṁ iḍaykku viḽaṟuṁ
iviḍĕ jīvidaṅṅaḽ oho iviḍĕ jīvidaṅṅaḽ (ŏrikkal)

ittiripponna manasinuḽḽil ŏttiri mohaṅṅaḽ
pūvāy kŏḻiyuṁ kāyāy kŏḻiyuṁ
silat kaniyāguṁ
kŏdiccadĕllāṁ neḍiyŏrāḽĕ
tiraññu ñān valaññu
kŏdiccadĕllāṁ neḍiyŏrāḽĕ
tiraññu ñān valaññu
daivamallo aduṁ daivamallo
(ŏrikkal )

uḽḽil viriyuṁ pūvugaḽĕllāṁ
vākkāy vaṇakkilla
piṟakkumboḻe marikkuṁ śiśukkaḽ
silarkku bandhaṅṅaḽ
paṟaññadĕllāṁ sĕyyunnorāḽĕ
tiraññu ñān kuḻaññu
paṟaññadĕllāṁ sĕyyunnorāḽĕ
tiraññu ñān kuḻaññu
daivamallo aduṁ daivamallo
(ŏrikkal )