Orikkal nee siriccaal

ഒരിക്കല്‍ നീ ചിരിച്ചാല്‍
Work
Year
Language

ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍
തുളുമ്പും പൗര്‍ണ്ണമികള്‍ എന്നോമലാളേ
ഒരിക്കല്‍ നീ വിളിച്ചാല്‍ എന്നോര്‍മ്മകളില്‍
ഉതിരും ചുംബനങ്ങള്‍ എന്‍ പൊന്‍‌കിനാവേ
എനിക്കും നിനക്കും ഒരു ലോകം
(ഒരിക്കല്‍)

ഉള്ളിന്‍റെയുള്ളില്‍ നീ തൊട്ട പുളകമെഴുതിക്കഴിഞ്ഞ മൊഴികള്‍
കാണാതെ ചൊല്ലുമെന്നെന്നുമകലെയാലുമെന്‍റെ മിഴികള്‍
സ്വര്‍ഗ്ഗത്തില്‍ ഞാന്‍ പോയാലും എന്‍റെ നാടിന്‍ പൂക്കാലം
സ്വപ്നങ്ങള്‍ക്കു കൂട്ടാകും നിന്‍ മുഖവുമതില്‍ പൂക്കും
എനിക്കും നിനക്കും ഒരു ലോകം
(ഒരിക്കല്‍‍)

വെള്ളിപ്പളുങ്കു തുള്ളുന്ന നിന്‍റെ കണ്ണില്‍ വിടര്‍ന്ന ഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്‍റെയുള്ളില്‍ തരംഗമായി
പൂകൊഴിയും വഴിവക്കില്‍ പൊന്‍‌മുകിലിന്‍ മുഖം നോക്കി
ഞാനിരിക്കും നീ പോയ നാളുതൊട്ടു നാളെണ്ണി
എനിക്കും നിനക്കും ഒരു ലോകം
(ഒരിക്കല്‍‍)

ŏrikkal nī siriccāl ĕnnormmagaḽil
tuḽumbuṁ paurṇṇamigaḽ ĕnnomalāḽe
ŏrikkal nī viḽiccāl ĕnnormmagaḽil
udiruṁ suṁbanaṅṅaḽ ĕn pŏn‌kināve
ĕnikkuṁ ninakkuṁ ŏru logaṁ
(ŏrikkal)

uḽḽinṟĕyuḽḽil nī tŏṭṭa puḽagamĕḻudikkaḻiñña mŏḻigaḽ
kāṇādĕ sŏllumĕnnĕnnumagalĕyālumĕnṟĕ miḻigaḽ
svarggattil ñān poyāluṁ ĕnṟĕ nāḍin pūkkālaṁ
svapnaṅṅaḽkku kūṭṭāguṁ nin mukhavumadil pūkkuṁ
ĕnikkuṁ ninakkuṁ ŏru logaṁ
(ŏrikkal)

vĕḽḽippaḽuṅgu tuḽḽunna ninṟĕ kaṇṇil viḍarnna gānaṁ
tuḽḽikkaḽikkumĕnnĕnnumĕnṟĕyuḽḽil taraṁgamāyi
pūgŏḻiyuṁ vaḻivakkil pŏn‌mugilin mukhaṁ nokki
ñānirikkuṁ nī poya nāḽudŏṭṭu nāḽĕṇṇi
ĕnikkuṁ ninakkuṁ ŏru logaṁ
(ŏrikkal)