ഊരുക പടവാൾ രണ
ഭൂമിയിലേക്കു കുതിക്കൂ മകനേ
അമ്മ തന്റെ കണ്ഠനാളത്തിൽ
കൊലവാൾ വീഴും മുൻപേ
തീ തിന്ന് തീ തിന്ന് ജന്മം മുഴുവനും
തീരാത്ത നൊമ്പരം കൊള്ളും മുൻപേ
കണ്ണുനീരാലേ തേടുന്നതാരെ
പൊന്നുമകനേ വിളികേൾക്കുകില്ലേ
കുതിച്ചു പായുക കുതിച്ചുപായുക
മുറിച്ചു തള്ളുക വൈരികളേ
തെറിച്ചുപോയാൽ പൊയ്ക്കൊള്ളട്ടെ
തേരിലേറ്റിയ നിൻ പ്രണയം
പ്രണയിനിയെക്കാൾ വലുതാണല്ലോ
പെറ്റുവളർത്തിയോരമ്മ
കുതിച്ചു പായുക കുതിച്ചുപായുക
കുതിച്ചു പായുക മകനെ
തേങ്ങിത്തേങ്ങി തളർന്നുവീഴും നേരം
താങ്ങിപ്പിടിക്കുവാൻ കൈകളില്ലാ
ഓങ്ങും വാൾത്തല തട്ടിത്തകര്‍ക്കുവാന്‍
ഓമനപ്പുത്രന്റെ കൈകളില്ലാ
വീരപുത്രനിതാ പ്രതികാരത്തിൻ ഖഡ്‌ഗമിതാ
പകയുടെ പടയുടെ പടഹമിതാ
സമയമറ്റുത്തൂ സമയമടുത്തൂ
ശപഥം നിറവേറ്റേണമമ്മേ അമ്മേ...