Oonyanyaaal uranni [M]

ഊഞ്ഞാല്‍ ഉറങ്ങി [M]
Year
Language

ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി
നോവുന്ന തെന്നലിന്‍ നെഞ്ചിലെ
ആദിതാളമെങ്ങോ തേങ്ങി
കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ്
(ഊഞ്ഞാലുറങ്ങി)

ചാമരങ്ങള്‍ വാടി
കളിത്താരകങ്ങള്‍ മാഞ്ഞു
ഓണവില്ലു വീണുലഞ്ഞുപോയ്
തേക്കുപാട്ടിലൊഴുകി തേനരിമ്പുകള്‍
ആരവങ്ങളില്‍ അറിയാതെ വീഴും
കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ്
(ഊഞ്ഞാലുറങ്ങി)

രാവിറമ്പിലേതോ കളിവള്ളമൂയലാടി
അലയുണര്‍ന്ന കായലോടിയില്‍
പൂവണിഞ്ഞ വഴിയില്‍ നിഴലുതിര്‍ന്നുപോയ്
ഒരു തലോടലില്‍ കുളിരാനായ് എങ്ങോ
കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ്
(ഊഞ്ഞാലുറങ്ങി)

ūññāluṟaṅṅi hindoḽarāgaṁ mayaṅṅi
novunna tĕnnalin nĕñjilĕ
ādidāḽamĕṅṅo teṅṅi
kaṇṇīrttumbiyuṁ tāne keṇuboy
(ūññāluṟaṅṅi)

sāmaraṅṅaḽ vāḍi
kaḽittāragaṅṅaḽ māññu
oṇavillu vīṇulaññuboy
tekkubāṭṭilŏḻugi tenarimbugaḽ
āravaṅṅaḽil aṟiyādĕ vīḻuṁ
kaṇṇīrttumbiyuṁ tāne keṇuboy
(ūññāluṟaṅṅi)

rāviṟambiledo kaḽivaḽḽamūyalāḍi
alayuṇarnna kāyaloḍiyil
pūvaṇiñña vaḻiyil niḻaludirnnuboy
ŏru taloḍalil kuḽirānāy ĕṅṅo
kaṇṇīrttumbiyuṁ tāne keṇuboy
(ūññāluṟaṅṅi)