Onnudiccaal (duhkham)

ഒന്നുദിച്ചാല്‍ (ദുഃഖം)
Year
Language

ഏ..... ഏ....

ഒന്നുദിച്ചാല്‍ അന്തിയുണ്ടേ !
ഇന്നിനെല്ലാം നാളെയുണ്ടേ!
ചെമ്പാകുമ്പാ ചെമ്മരത്തി
പിറവിയുണ്ടേല്‍ അറുതിയുണ്ടേ!

ചപ്രമഞ്ചത്തേരിലെത്തും തമ്പുരാനും മണ്ണിലെത്തും
രാപ്പറയന്‍ ചന്ദിരനും വീണുപോയാല്‍ മണ്ണിലെത്തും

താഴെനിന്നാല്‍ വീഴുകില്ല താണുനിന്നാല്‍ നോവുകില്ല
കുമ്പാചെമ്പാ പൂങ്കുറവാ വമ്പെടുത്താല്‍ കൊമ്പുകുത്തും

തൂമ്പവേണോ മുള്ളെടുക്കാന്‍ !
വാളുവേണോ പൂവിറുക്കാന്‍ !
മലയരയന്‍ ചെമ്മരനും
തമ്പുരാനും ചോരയൊന്നേ!
ഒന്നുദിച്ചാല്‍ അന്തിയുണ്ടേ
ഇന്നിനെല്ലാം നാളെയുണ്ടേ!
ചെമ്പാകുമ്പാ ചെമ്മരത്തി
പിറവിയുണ്ടേല്‍ അറുതിയുണ്ടേ!

ഓ.....ഓ.......

E....E.....

e..... e....

ŏnnudiccāl andiyuṇḍe !
inninĕllāṁ nāḽĕyuṇḍe!
sĕmbāgumbā sĕmmaratti
piṟaviyuṇḍel aṟudiyuṇḍe!

sapramañjatterilĕttuṁ tamburānuṁ maṇṇilĕttuṁ
rāppaṟayan sandiranuṁ vīṇuboyāl maṇṇilĕttuṁ

tāḻĕninnāl vīḻugilla tāṇuninnāl novugilla
kumbāsĕmbā pūṅguṟavā vambĕḍuttāl kŏmbuguttuṁ

tūmbaveṇo muḽḽĕḍukkān !
vāḽuveṇo pūviṟukkān !
malayarayan sĕmmaranuṁ
tamburānuṁ sorayŏnne!
ŏnnudiccāl andiyuṇḍe
inninĕllāṁ nāḽĕyuṇḍe!
sĕmbāgumbā sĕmmaratti
piṟaviyuṇḍel aṟudiyuṇḍe!

o.....o.......

E....E.....