ഒന്നാനാം കുന്നിറങ്ങിവാ വാ
അമ്മാനം ആടിയാടിവാവാ
മാന്‍കിടാവേ നീ തേന്‍ കിനാവേ നീ
കണ്ണിന്‍ ആനന്ദമേ കൂടെവാ
പൊന്‍പീലി പാകിടുന്നു ഭൂമിയില്‍ മുകില്‍ക്കിളി
സംഗീതം പെയ്തിടുന്നു ആരാമപ്പൈങ്കിളി
ഈ സന്ധ്യതന്‍ സൌന്ദര്യം കൂട്ടുവാന്‍
ആപാദസൌഭാഗ്യമേ കൂടെവാ
പൂത്താലം ഏന്തിടുന്നു കിങ്ങിണിച്ചില്ലകള്‍
നീരാളം നീര്‍ത്തിടുന്നു നീളവേ വീഥികള്‍
ഈ വേളതന്‍ മാധുര്യം കൂട്ടുവാന്‍
കൈവല്യസാരമേ നീ കൂടെവാ