Onnaanaam kunninmel

ഒന്നാനാം കുന്നിന്മേൽ
Year
Language

ഒന്നാനാം കുന്നിന്മേല്‍ കൂടുകൂട്ടും തത്തമ്മേ
നീയെന്റെ തേന്മാവില്‍ ഊഞ്ഞലാടാന്‍ വാ
കാവേരി തീരത്തോ കാട്ടരുവിയോരത്തോ
ആരാരോസ്വപ്നം കൊണ്ടൊരു കളീവീടുണ്ടാക്കീ?

ലാലാലാലാ ലലലലലാലാ ലലലലലാലാ ലലാലലാ
ലാലാലാലാ ലലലലലാലാ ലലല്ലലലല്ല ലലാലലാ
വെണ്ണക്കല്ലു കൊണ്ടുവന്നു വിണ്ണിലെപൂത്തുമ്പീ
ചന്ദനത്തിന്‍ വാതില്‍ വച്ചൂ ചന്ദ്രകലാ ശില്‍പ്പീ
പൊന്നുകൊണ്ടു താഴുതീര്‍ക്കാന്‍ വന്നു മിന്നാമിന്നി
വെണ്ണിലാവാലെന്‍ ചുവരില്‍ വെണ്‍കളിയും പൂശി
വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ(2)
(ഒന്നാനാം..)

കന്നികായ്ക്കും എന്റെ മാവില്‍ അണ്ണാര്‍ക്കണ്ണാ വായോ
കണ്ണിമാങ്ങയൊന്നെനിക്കു താഴെവീഴ്ത്തി തായോ
എന്റെകളിവീട്ടുമുറ്റത്തുണ്ണികള്‍തന്‍ മേളം
എന്നുമോണപ്പന്തടിച്ചു പാടിയാടും മേളം
വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ(2)
(ഒന്നാനാം..)

എന്റെമുറ്റത്തെന്നുമെന്നും പൂവുകള്‍തന്‍ നൃത്തം
എന്റെയോമല്‍ പാവകള്‍തന്‍ വൃന്ദഗാനമേളം
വെണ്‍ചിറകുവീശിവീശീ ദേവദൂതരെത്തും
മുന്തിരിത്തേന്‍പാത്രവുമായ് ഞങ്ങളൊത്തു പാടും
വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ(2)
(ഒന്നാനാം..)

ŏnnānāṁ kunninmel kūḍugūṭṭuṁ tattamme
nīyĕnṟĕ tenmāvil ūññalāḍān vā
kāveri tīratto kāṭṭaruviyoratto
ārārosvapnaṁ kŏṇḍŏru kaḽīvīḍuṇḍākkī?

lālālālā lalalalalālā lalalalalālā lalālalā
lālālālā lalalalalālā lalallalalalla lalālalā
vĕṇṇakkallu kŏṇḍuvannu viṇṇilĕbūttumbī
sandanattin vādil vaccū sandragalā śilppī
pŏnnugŏṇḍu tāḻudīrkkān vannu minnāminni
vĕṇṇilāvālĕn suvaril vĕṇgaḽiyuṁ pūśi
vā vā nīyĕn kuḽire vā vā nī kaṇguḽire(2)
(ŏnnānāṁ..)

kannigāykkuṁ ĕnṟĕ māvil aṇṇārkkaṇṇā vāyo
kaṇṇimāṅṅayŏnnĕnikku tāḻĕvīḻtti tāyo
ĕnṟĕgaḽivīṭṭumuṭrattuṇṇigaḽtan meḽaṁ
ĕnnumoṇappandaḍiccu pāḍiyāḍuṁ meḽaṁ
vā vā nīyĕn kuḽire vā vā nī kaṇguḽire(2)
(ŏnnānāṁ..)

ĕnṟĕmuṭrattĕnnumĕnnuṁ pūvugaḽtan nṛttaṁ
ĕnṟĕyomal pāvagaḽtan vṛndagānameḽaṁ
vĕṇsiṟaguvīśivīśī devadūdarĕttuṁ
mundirittenpātravumāy ñaṅṅaḽŏttu pāḍuṁ
vā vā nīyĕn kuḽire vā vā nī kaṇguḽire(2)
(ŏnnānāṁ..)