Onnaanaam kunnil

ഒന്നാനാം കുന്നില്‍
Year
Language

ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍
ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍ കന്നിയിളം പെണ്ണു്
പണ്ടൊരിക്കല്‍ നറുപഞ്ചമിതന്‍
പഞ്ചമിതന്‍ തോണിയിലവള്‍ മുത്തിനു പോയി
മാനത്തേ മുക്കുവപ്പെണ്ണു് ആ ആ മാളോരേ മംഗളപ്പെണ്ണു്
മുത്തു കിട്ടി മണിമുത്തു കിട്ടി
മരതകമുത്തുകിട്ടി നെഞ്ചകത്തെ ചെപ്പിലിട്ടപ്പോള്‍
സ്വപ്നമായി അതു സ്വപ്നമായി
കളമൊഴിപ്പൊന്നിനപ്പോള്‍ പെണ്ണിനപ്പോള്‍ പത്തരമാറ്റു്
കൈതൊട്ടാല്‍ ധീം തരികിട തോം
മെയു് തൊട്ടാല്‍ ധീം തരികിട തോം

മുത്തുകടഞ്ഞു പെണ്‍കൊടി തീര്‍ത്തു
മുത്തുകടഞ്ഞു പെണ്‍കൊടി തീര്‍ത്തു മിന്നുന്ന മൂക്കുത്തി
ഇടം തിരിഞ്ഞു ആ വലം തിരിഞ്ഞു
ഇടം തിരിഞ്ഞവള്‍ നിന്ന നേരം കര്‍ക്കിടവാവു്
അയ്യയ്യോ കര്‍ക്കിടവാവു് വന്നല്ലോ കര്‍ക്കിടവാവു്
കണ്ണെറിഞ്ഞു അവള്‍ കണ്ണെറിഞ്ഞു
അടിമലര്‍ കണ്ണെറിഞ്ഞു വെള്ളിവാവിന്‍ മണ്‍കുടം നിറയേ
പാല്‍ തുളുമ്പി നറും പാല്‍ തുളുമ്പി
വെളുവെളെ പാല്‍ തുളുമ്പി പാരിജാതത്തേന്‍ തുളുമ്പി
പാലുണ്ണാന്‍ ധീം തരികിട തോം
തേനുണ്ണാന്‍ ധീം തിരികിട തോം

മുത്തു കടഞ്ഞു പെണ്‍കൊടി തീര്‍ത്തു
മുത്തു കടഞ്ഞു പെണ്‍കൊടി തീര്‍ത്തു കുപ്പിമണിവിളക്കു്
കൈ ഇടത്തു് ആ കൈ വലത്തു്
കൈ ഇടത്തു് വിളക്കെടുക്കാന്‍ അന്തിമിനുക്കം
വന്നല്ലോ അന്തിമിനുക്കം
കൈ തിരിഞ്ഞാല്‍ വലംകൈ തിരിഞ്ഞാല്‍
തരിവളക്കൈ തിരിഞ്ഞാല്‍ പുലരികളുടെ തക്കിട നൃത്തം
തക്കിട തോം ധീം തരികിട തോം
കരിവളയുടെ മിനുമിനുപ്പോ കനകനക്ഷത്രം
പൂപ്പെണ്ണേ ധീം തരികിട തോം ശ്രീപെണ്ണേ ധീം തരികിട തോം

ŏnnāṁ kunnil oraḍikkunnil
ŏnnāṁ kunnil oraḍikkunnil kanniyiḽaṁ pĕṇṇu്
paṇḍŏrikkal naṟubañjamidan
pañjamidan doṇiyilavaḽ muttinu poyi
mānatte mukkuvappĕṇṇu് ā ā māḽore maṁgaḽappĕṇṇu്
muttu kiṭṭi maṇimuttu kiṭṭi
maradagamuttugiṭṭi nĕñjagattĕ sĕppiliṭṭappoḽ
svapnamāyi adu svapnamāyi
kaḽamŏḻippŏnninappoḽ pĕṇṇinappoḽ pattaramāṭru്
kaidŏṭṭāl dhīṁ tarigiḍa toṁ
mĕyu് tŏṭṭāl dhīṁ tarigiḍa toṁ

muttugaḍaññu pĕṇgŏḍi tīrttu
muttugaḍaññu pĕṇgŏḍi tīrttu minnunna mūkkutti
iḍaṁ tiriññu ā valaṁ tiriññu
iḍaṁ tiriññavaḽ ninna neraṁ karkkiḍavāvu്
ayyayyo karkkiḍavāvu് vannallo karkkiḍavāvu്
kaṇṇĕṟiññu avaḽ kaṇṇĕṟiññu
aḍimalar kaṇṇĕṟiññu vĕḽḽivāvin maṇguḍaṁ niṟaye
pāl tuḽumbi naṟuṁ pāl tuḽumbi
vĕḽuvĕḽĕ pāl tuḽumbi pārijādatten duḽumbi
pāluṇṇān dhīṁ tarigiḍa toṁ
tenuṇṇān dhīṁ tirigiḍa toṁ

muttu kaḍaññu pĕṇgŏḍi tīrttu
muttu kaḍaññu pĕṇgŏḍi tīrttu kuppimaṇiviḽakku്
kai iḍattu് ā kai valattu്
kai iḍattu് viḽakkĕḍukkān andiminukkaṁ
vannallo andiminukkaṁ
kai tiriññāl valaṁkai tiriññāl
tarivaḽakkai tiriññāl pularigaḽuḍĕ takkiḍa nṛttaṁ
takkiḍa toṁ dhīṁ tarigiḍa toṁ
karivaḽayuḍĕ minuminuppo kanaganakṣatraṁ
pūppĕṇṇe dhīṁ tarigiḍa toṁ śrībĕṇṇe dhīṁ tarigiḍa toṁ