Onnaanaam kunnil

ഒന്നാനാം കുന്നില്‍
Work
Year
Language

ഒന്നാനാം കുന്നിലിന്നലെ മണിമാരന്‍ വന്നല്ലോ
കരിമ്പിന്റെ വില്ലില്ല കയ്യില്‍ പൂവമ്പില്ല!
ചുരുള്‍മുടിയുണ്ടേ ലലലലലാ‍
കരിമിഴികണ്ടേ ലലലലലാ
ചന്ദനത്തടിയുടെ ചന്ദവുമുണ്ടേ

ഉണ്ടല്ലോ കണ്ടല്ലോ ഉണ്ടല്ലോ കണ്ടല്ലോ
ചന്ദനത്തടിയുടെ ചന്ദവുമുണ്ടേ
എന്തിനേറെയെന്‍ കരള്‍ കവര്‍ന്നല്ലോ

മാരനെങ്ങുപോയ് ചോരനെങ്ങുപോയ്
വീരനെങ്ങുപോയ് വിരുതനെങ്ങുപോയ്
മായാജാലവുമില്ലല്ലോ മന്ത്രവാദവുമില്ലല്ലോ
മന്ദഹാസമതിനെന്തൊരു മധുരം!

ഇന്നലെ വന്നവന്‍ പൊന്നിന്റെ തോണിയില്‍
വെന്നെടി തത്തേ
മുറ്റത്തെ മൂലേന്നു മുന്നാഴിമൊട്ടുകള്‍
നുള്ളെടി മുത്തേ
താമരച്ചോലക്കടവില്‍ ചെന്നൊന്നു
മുങ്ങെടി പെണ്ണേ മുങ്ങെടിപെണ്ണേ
പീലിത്തിരുമുടി മാടിച്ചമഞ്ഞിട്ടു പോരടിപെണ്ണേ!

ŏnnānāṁ kunnilinnalĕ maṇimāran vannallo
karimbinṟĕ villilla kayyil pūvambilla!
suruḽmuḍiyuṇḍe lalalalalā
karimiḻigaṇḍe lalalalalā
sandanattaḍiyuḍĕ sandavumuṇḍe

uṇḍallo kaṇḍallo uṇḍallo kaṇḍallo
sandanattaḍiyuḍĕ sandavumuṇḍe
ĕndineṟĕyĕn karaḽ kavarnnallo

māranĕṅṅuboy soranĕṅṅuboy
vīranĕṅṅuboy virudanĕṅṅuboy
māyājālavumillallo mandravādavumillallo
mandahāsamadinĕndŏru madhuraṁ!

innalĕ vannavan pŏnninṟĕ toṇiyil
vĕnnĕḍi tatte
muṭrattĕ mūlennu munnāḻimŏṭṭugaḽ
nuḽḽĕḍi mutte
tāmaraccolakkaḍavil sĕnnŏnnu
muṅṅĕḍi pĕṇṇe muṅṅĕḍibĕṇṇe
pīlittirumuḍi māḍiccamaññiṭṭu poraḍibĕṇṇe!