ഒന്നാനാം കാട്ടിലേ…..
ഒന്നാനാം കാട്ടിലെ ചെമ്പകക്കൊമ്പിന്റെ തുഞ്ചത്ത്
പൊന്നിളം കൂട്ടിലെ ചങ്ങാതിപ്പെണ്ണിന്റെ നെഞ്ചത്ത്
താഴികക്കുടമുള്ള താമരപ്പൂ കണ്ട നേരത്ത്
തളിരുണ്ണും കിളിയുള്ളം കുറുകുറു..ങു..ങൂ.
കുറുകുറു ങു..ങു.. കുറുകുറു..
ലല… ലലലലല്ലാ… ലലലലല്ലാ…. ലലലലല്ലാലാ(2)
ലല ലലലലല്ലാ ലലലലല്ലാ ലലലലല്ലാലാ(2)
പൂമരച്ചില്ലയില്‍ പൂവലംഗങ്ങളില്‍
പൂതി പെരുത്തു പെരുത്തു വന്നേ
മാമലയൊക്കെയും മാമരമൊക്കെയും
മലരിട്ടു മലരിട്ടു കാത്തുനിന്നേ
മലരിട്ടു മലരിട്ടു കാത്തുനിന്നേ..ആഹ
കാത്തുനിന്നേ,,ആഹ.. കാത്തുനിന്നേ
അഹ…അഹഹഹഹാ...അഹഹഹഹാ..അഹഅഹാഹാ(2)
ലല ലലലലല്ലാ ലലലലല്ലാ ലലലലല്ലാലാ(2)
മഞ്ഞു പെയ്യും മകരരാവില്‍
മാടത്തിനുള്ളിലൊരു
മാണിക്യക്കിളി വന്നു ചൂടു തന്നേ
മാനം വെളുത്തപ്പോള്‍ നാണത്തില്‍ മുങ്ങിയ
മായാത്ത പുഞ്ചിരി വിരിഞ്ഞു നിന്നേ
ഒഹോ,, ഒഹൊഹൊഹൊഹോ,, ഒഹൊഹൊഹൊഹോ.. ങുഹും,, ങുഹുംഹൂം(2)
ലല.. ലലലലല്ലാ.. ലലലലല്ലാ. .ലലലലല്ലാലാ(2)