Onnaam raagam paadi

ഒന്നാം രാഗം പാടി
Year
Language

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ
വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്‍പില്‍
പാടുവതും രാഗം നീ തേടുവതും രാഗമാം
ദേവനുമനുരാഗിയാം അമ്പലപ്രാവേ
(ഒന്നാം)

ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍
എന്നും ഹൃദയസംഗമത്തിന്‍ ശീവേലികള്‍ തൊഴുതു
കണ്ണുകളാല്‍ അര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം
എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതില്‍
(ഒന്നാം )

നിന്റെ നീലരജനികള്‍ നിദ്രയോടും ഇടയവേ
ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു
അന്നു കണ്ട നീയാരോ ഇന്നു കണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍
(ഒന്നാം )

ŏnnāṁ rāgaṁ pāḍi ŏnninĕ mātraṁ teḍī
vannuvallo innalĕ nī vaḍakkunnāthanṟĕ munpil
pāḍuvaduṁ rāgaṁ nī teḍuvaduṁ rāgamāṁ
devanumanurāgiyāṁ ambalaprāve
(ŏnnāṁ)

ī pradakṣiṇavīthigaḽ iḍaṟiviṇḍabādagaḽ
ĕnnuṁ hṛdayasaṁgamattin śīveligaḽ tŏḻudu
kaṇṇugaḽāl arscana maunaṅṅaḽāl kīrttanaṁ
ĕllāmĕllāṁ aṟiyunnī goburavādil
(ŏnnāṁ )

ninṟĕ nīlarajanigaḽ nidrayoḍuṁ iḍayave
uḽḽiluḽḽa kovililĕ naḍaduṟannu kiḍannu
annu kaṇḍa nīyāro innu kaṇḍa nīyāro
ĕllāmĕllāṁ kālattin indrajālaṅṅaḽ
(ŏnnāṁ )