Onnaam ponnona

ഒന്നാം പൊന്നോണ
Year
Language

ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻ
പൂക്കണ്ണി കോരാൻ പൂക്കളം തീർക്കാൻ
ഓടി വാ തുമ്പീ പൂത്തുമ്പീ താ തെയ്..
അന്നം പൂക്കിലയൂഞ്ഞാലാടാൻ
പൂമാലപ്പെണ്ണിനെ പൂ കൊണ്ട് മൂടാൻ
ആടിവാ തുമ്പീ പെണ്‍തുമ്പീ താ തെയ്..

ആലാത്തൂഞ്ഞാലിലാടിപ്പറന്നുചെന്ന-
ങ്ങേക്കൈ നീട്ടി ഇങ്ങേക്കൈ നീട്ടി
ആദ്യം തൊടുന്നോരാകാശക്കനി ആർക്ക്
ആലാത്തൂഞ്ഞാലിലാടിപ്പറക്കുമ്പോൾ
അങ്ങേത്തോളിന്മേൽ ഇങ്ങേത്തോളിന്മേൽ
അല്ലിക്കിഴികുത്തും അമ്മാനപ്പഴമാർക്ക്
ഇയാൾക്ക് ഇയാൾക്ക് ഇയാൾക്ക്
ആ പൂ പൂത്തതും ഉണ്ണി വിരിഞ്ഞതും
ഞെട്ടു കറുത്തതും അന്നേ കണ്ടിട്ട്
തോണ്ടി കൊതിപ്പിച്ചോരീയാൾക്ക്..
ഇയാൾക്ക്...

ഓലപ്പന്തു മെടഞ്ഞു മെടഞ്ഞെടുത്ത
ങ്ങോട്ടോന്നടിച്ചിങ്ങോട്ടൊന്നടിച്ചാദ്യം
ജയിക്കുമ്പോൾ പൊന്നും കസവുമുണ്ടാർക്ക്...
ഓണക്കോടി ഞൊറിഞ്ഞു ഞൊറിഞ്ഞുടുത്ത-
ങ്ങോട്ടോടുമ്പോൾ ഇങ്ങോട്ടോടുമ്പോൾ
കന്നിക്കവിളിലെ സിന്ദൂരക്കൊടി ആർക്ക്
ഇയാൾക്ക് ഇയാൾക്ക് ഇയാൾക്ക്..
ആ കൊടി പൂത്തതും പൂങ്കൊടിയായതും
പൂന്തേൻ നിറഞ്ഞതും അന്നേ കണ്ടിട്ട്
നുള്ളിത്തിരിപ്പിച്ചൊരീയാൾക്ക്..
ഈയാൾക്ക്....

ŏnnāṁ pŏnnoṇa pūppaḍa kūṭṭān
pūkkaṇṇi korān pūkkaḽaṁ tīrkkān
oḍi vā tumbī pūttumbī tā tĕy..
annaṁ pūkkilayūññālāḍān
pūmālappĕṇṇinĕ pū kŏṇḍ mūḍān
āḍivā tumbī pĕṇdumbī tā tĕy..

ālāttūññālilāḍippaṟannusĕnna-
ṅṅekkai nīṭṭi iṅṅekkai nīṭṭi
ādyaṁ tŏḍunnorāgāśakkani ārkk
ālāttūññālilāḍippaṟakkumboḽ
aṅṅettoḽinmel iṅṅettoḽinmel
allikkiḻiguttuṁ ammānappaḻamārkk
iyāḽkk iyāḽkk iyāḽkk
ā pū pūttaduṁ uṇṇi viriññaduṁ
ñĕṭṭu kaṟuttaduṁ anne kaṇḍiṭṭ
toṇḍi kŏdippiccorīyāḽkk..
iyāḽkk...

olappandu mĕḍaññu mĕḍaññĕḍutta
ṅṅoṭṭonnaḍicciṅṅoṭṭŏnnaḍiccādyaṁ
jayikkumboḽ pŏnnuṁ kasavumuṇḍārkk...
oṇakkoḍi ñŏṟiññu ñŏṟiññuḍutta-
ṅṅoṭṭoḍumboḽ iṅṅoṭṭoḍumboḽ
kannikkaviḽilĕ sindūrakkŏḍi ārkk
iyāḽkk iyāḽkk iyāḽkk..
ā kŏḍi pūttaduṁ pūṅgŏḍiyāyaduṁ
pūnden niṟaññaduṁ anne kaṇḍiṭṭ
nuḽḽittirippiccŏrīyāḽkk..
īyāḽkk....