Onnaam maanam poomaanam

ഒന്നാം മാനം പൂമാനം
Year
Language

ഒന്നാം മാനം പൂമാനം
പിന്നത്തെ മാനം പൊന്മാനം
പൂമാനത്തിനും പൊന്മാനത്തിനും മീതേ
ഭൂമിപ്പെണ്ണിന്റെ വേളിച്ചെറുക്കന്റെ തോണി

സ്വര്‍ണ്ണക്കൊടിമരം നട്ടുപിടിപ്പിച്ച
പൊന്നമ്പലത്തിന്റെ മിറ്റത്തുവെച്ചോ
പമ്പയാറ്റിന്‍ കരെ പട്ടുവിതാനിച്ച
പന്തലിനുള്ളിലെ പന്തലില്‍ വെച്ചോ
നാലാം കുളികഴിഞ്ഞെത്തുന്ന പെണ്ണിനു
നേരംവെളുക്കുമ്പം വേളി നാളെ
മാനം വെളുക്കുമ്പം വേളി

എല്ലാരും മാനത്തു പൊന്‍ പണം തീര്‍ക്കുമ്പോ
ഏനൊരു മൂക്കാണി മൂക്കുത്തി തീര്‍ക്കും
എല്ലാരും പെണ്ണിനെ മഞ്ചലില്‍ കേറ്റുമ്പം
ഏനെന്റെ മാലയെ തോണിയില്‍ കേറ്റും
ഓളം പൊതിയുമ്പം നാണം മുളയ്ക്കണ
തോണീലിരിക്കണ മാല നാളെ
താലിപ്പൂചൂടണ മാല

ŏnnāṁ mānaṁ pūmānaṁ
pinnattĕ mānaṁ pŏnmānaṁ
pūmānattinuṁ pŏnmānattinuṁ mīde
bhūmippĕṇṇinṟĕ veḽiccĕṟukkanṟĕ toṇi

svarṇṇakkŏḍimaraṁ naṭṭubiḍippicca
pŏnnambalattinṟĕ miṭrattuvĕcco
pambayāṭrin karĕ paṭṭuvidānicca
pandalinuḽḽilĕ pandalil vĕcco
nālāṁ kuḽigaḻiññĕttunna pĕṇṇinu
neraṁvĕḽukkumbaṁ veḽi nāḽĕ
mānaṁ vĕḽukkumbaṁ veḽi

ĕllāruṁ mānattu pŏn paṇaṁ tīrkkumbo
enŏru mūkkāṇi mūkkutti tīrkkuṁ
ĕllāruṁ pĕṇṇinĕ mañjalil keṭrumbaṁ
enĕnṟĕ mālayĕ toṇiyil keṭruṁ
oḽaṁ pŏdiyumbaṁ nāṇaṁ muḽaykkaṇa
toṇīlirikkaṇa māla nāḽĕ
tālippūsūḍaṇa māla