Onavillin daalavum

ഓണവില്ലിൻ താളവും
Work
Year
Language

ഓ.....ഓണവില്ലിൻ താളവും കൊണ്ടിതിലെ പോരുമെൻ കരിവണ്ടേ...
നീരാടാൻ നീയും കൂടെ വാ..നീയും കൂടെ വാ.....
ഓ.....ഓണവില്ലിൻ താളവും കൊണ്ടിതിലെ പോരുമെൻ കരിവണ്ടേ....

പകലെല്ലാം മലരും തേടി....പൊരിവെയിലിൽ അലയുകയല്ലേ...
നീ തളർന്നു വാടി എത്തിയതല്ലേ...

മഷിപ്പച്ച നെയ്തെടുത്തൊരുടുപ്പിട്ട നിന്റെ പൂഞ്ചിറകിൻ‌മേൽ.. ഉടലിൻ‌മേൽ
അഴുക്കായതല്ലേ ചൊല്ലൂ നീ....അലക്കുവാൻ പോരൂ കൂടെ നീ....

ഓ.....ഓണവില്ലിൻ താളവും കൊണ്ടിതിലെ പോരുമെൻ കരിവണ്ടേ...
നീരാടാൻ നീയും കൂടെ വാ..നീയും കൂടെ വാ.....

കുളിമറയും തെളിവെള്ളവുമായ് ഒറവൻ‌കുളം അരികത്തുണ്ട്
നീന്തി നീന്തി നീന്തി നീരാടാമോ....

വെളുത്തുള്ളി നുള്ളിയിട്ട് വെളിച്ചെണ്ണ കാച്ചിവച്ചതുമുണ്ട്... തരണുണ്ട്...
കുളിയ്ക്കുവാൻ പോരൂ കൂടെ നീ.....

ഓ.....ഓണവില്ലിൻ താളവും കൊണ്ടിതിലെ പോരുമെൻ കരിവണ്ടേ....
നീരാടാൻ നീയും കൂടെ വാ..നീയും കൂടെ വാ.....
ലലല്ലലല്ലലല്ല....
ഉംഹും...ഉംഹും...ഉംഹും...

o.....oṇavillin dāḽavuṁ kŏṇḍidilĕ porumĕn karivaṇḍe...
nīrāḍān nīyuṁ kūḍĕ vā..nīyuṁ kūḍĕ vā.....
o.....oṇavillin dāḽavuṁ kŏṇḍidilĕ porumĕn karivaṇḍe....

pagalĕllāṁ malaruṁ teḍi....pŏrivĕyilil alayugayalle...
nī taḽarnnu vāḍi ĕttiyadalle...

maṣippacca nĕydĕḍuttŏruḍuppiṭṭa ninṟĕ pūñjiṟagin‌mel.. uḍalin‌mel
aḻukkāyadalle sŏllū nī....alakkuvān porū kūḍĕ nī....

o.....oṇavillin dāḽavuṁ kŏṇḍidilĕ porumĕn karivaṇḍe...
nīrāḍān nīyuṁ kūḍĕ vā..nīyuṁ kūḍĕ vā.....

kuḽimaṟayuṁ tĕḽivĕḽḽavumāy ŏṟavan‌kuḽaṁ arigattuṇḍ
nīndi nīndi nīndi nīrāḍāmo....

vĕḽuttuḽḽi nuḽḽiyiṭṭ vĕḽiccĕṇṇa kāccivaccadumuṇḍ... taraṇuṇḍ...
kuḽiykkuvān porū kūḍĕ nī.....

o.....oṇavillin dāḽavuṁ kŏṇḍidilĕ porumĕn karivaṇḍe....
nīrāḍān nīyuṁ kūḍĕ vā..nīyuṁ kūḍĕ vā.....
lalallalallalalla....
uṁhuṁ...uṁhuṁ...uṁhuṁ...