ഓണത്തുമ്പി പോലെ ഓടിക്കളിച്ച്
നീലക്കടക്കണ്ണില്‍ നാണം വിതച്ച്
കന്നിപ്പെണ്ണ് തുമ്പി തുള്ളുന്നല്ലോ
കള്ളപ്പനി ഉള്ളില്‍ പൊള്ളുന്നല്‍ളോ
ഈ ഉണ്ണിഗ്ഗണപതിയില്‍ പ്രേമം മുളച്ച്
തകധിമി തകധിമി തകധിമി താ.. ഹൊയ്യന്നാ...
കണ്ടെന്നാകിലോ ഇവള്‍ മിണ്ടാപ്പൂച്ച പോല്‍
കണ്ടില്ലെങ്കിലോ പെണ്ണ് ഉണ്ണിയാര്‍ച്ച പോല്‍
പ്രായത്തിന്‍ പ്രാരംഭം ചെയ്യും കുറുമ്പ്
അങ്കച്ചെപ്പില്‍ ഇവള്‍ തങ്കം വെച്ച്
അല്ലിത്തേനിന്‍ നിറകുംഭം വെച്ച്
കൊല്ലാതെ കൊല്ലും മല്ലാക്ഷിയാളിന്‍
കല്ലേറ്റു മാരന്‍ വലഞ്ഞു
തുടലില്ലാതെ വിലങ്ങില്ലാതെ
തുറുങ്കിലിട്ടിവനെയടച്ചു