Onattumbi paadu

ഓണത്തുമ്പി പാടു
Work
Year
Language

ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍
ഒരു തിരി വയ്ക്കൂ നീ
മിഴികള്‍ വിടര്‍ത്താന്‍ വാ...
മൊഴികള്‍ പകര്‍ത്താന്‍ വാ...
മധുമഴ നനയാന്‍ വാ...
മനസ്സിലുറങ്ങാന്‍ വാ...
(ഓണത്തുമ്പീ)

സ്നേഹമൊരു പൂമരംപോല്‍ തണലേകുവാന്‍
ജീവനില്‍ പാല്‍ക്കിനാവിന്‍ കുളിരാകുവാന്‍
കണ്ണെഴുതും കനിവായ് നീ...
വിണ്ണറിയും വരമായി...
തേടൂ പൊന്നിന്‍ കിളിവാതില്‍...
തിരയൂ പവിഴം മിഴിനീരില്‍...
(ഓണത്തുമ്പീ)

മണ്ണിലും ഭാഗ്യതാരം ഒളിചിന്നുവാന്‍
ഉള്ളിലും പൂവനങ്ങള്‍ നിറമേകുവാന്‍
കന്നിമഴയറിയാതെ...
നീര്‍മുത്തുമണിയുതിരാതെ...
നീയും പോരൂ നിഴലായി...
നീറും നെഞ്ചില്‍ കുളിരായി...
(ഓണത്തുമ്പീ)

oṇattumbī pāḍū oro rāgaṁ nī
ormmagaḽ meyuṁ kāvil
ŏru tiri vaykkū nī
miḻigaḽ viḍarttān vā...
mŏḻigaḽ pagarttān vā...
madhumaḻa nanayān vā...
manassiluṟaṅṅān vā...
(oṇattumbī)

snehamŏru pūmaraṁpol taṇaleguvān
jīvanil pālkkināvin kuḽirāguvān
kaṇṇĕḻuduṁ kanivāy nī...
viṇṇaṟiyuṁ varamāyi...
teḍū pŏnnin kiḽivādil...
tirayū paviḻaṁ miḻinīril...
(oṇattumbī)

maṇṇiluṁ bhāgyadāraṁ ŏḽisinnuvān
uḽḽiluṁ pūvanaṅṅaḽ niṟameguvān
kannimaḻayaṟiyādĕ...
nīrmuttumaṇiyudirādĕ...
nīyuṁ porū niḻalāyi...
nīṟuṁ nĕñjil kuḽirāyi...
(oṇattumbī)