ഓണം വന്നു മലനാട്ടില്‍
ഓണം വന്നു മറുനാട്ടില്‍
അത്തം പിറന്നാല്‍ പിന്നെ
പത്താംനാളല്ലോ പൊന്നോണം
അത്തം പിറന്നാല്‍ പിന്നെ
പത്താംനാളല്ലോ പൊന്നോണം
പൂവേ..പൊലി പൂവേ പൊലി..പൂവേ പൊലി..
(ഓണം വന്നു മലനാട്ടില്‍.....)
ഓണക്കിളി പാടീടുമീ ശ്രീരഞ്ജിനി..
പാടൂ..ശ്രുതിലയസുഖമരുളി നീ പാടൂ..
ശ്രുതിലയസുഖമരുളി നീ ആടൂ...
മതി മറന്നു നീ....
ആടൂ...മതി മറന്നു നീ....
(ഓണം വന്നു മലനാട്ടില്‍.....)
താലപ്പൊലി കൊണ്ടാടുമീ ഗ്രാമങ്ങളില്‍
തേടൂ...മമനാടിന്‍ സുമസുഷമ നീ തേടൂ..
മമനാടിന്‍ സുമസുഷമ നീ ചൂടൂ....
പുതുമലരു നീ....
ചൂടൂ...പുതുമലരു നീ....
(ഓണം വന്നു മലനാട്ടില്‍.....)