Omar khayyaam varu

ഒമർ ഖയ്യാം വരു
Work
Year
Language

ഒമര്‍ഖയ്യാം വരൂ വരൂ
ഓമല്‍ കാവ്യ ചഷകവുമായ്
അതില്‍ നിറയും സുരഭിലമാം
മദിരനുകരുമ്പോള്‍ ഹോ
തിരകള്‍ മുന്തിരിലതകള്‍ പോലെ
തളിര്‍ത്തു പൂക്കുന്നു
ഓമര്‍ഖയ്യാം വരൂ വരൂ
ഓമല്‍ കാവ്യ ചഷകവുമായ്

ഒരുഗാനത്തിന്‍ ചിറകിലുയര്‍ന്നീ
ഹരിതവനങ്ങള്‍ നീളേ
പറന്നു പറന്നു പാടും വെള്ളില്‍-
പറവകളല്ലോ നാം
ശരം തൊടുക്കും നിഷാദനൊരു തേന്‍
വിരുന്നു നല്‍കും ഗാനം
നമ്മെ മറന്നു പാടുക നാം
ലാലല്ലാലലലാ...........

അരികില്‍ ജീവിത നവവധു
ചേതോഹരിയായ് നിന്നു ചിരിക്കെ
പതഞ്ഞു പവിഴ പൊന്‍‌നുരയുതിരും
പളുങ്കുപാത്രങ്ങള്‍
നമ്മള്‍ പളുങ്കു പാത്രങ്ങള്‍
പറന്നകന്നൊരു പഴയദിനങ്ങളെ
മറവിയില്‍ മൂടും ഗാനം
നമ്മെ മറന്നു പാടുക നാം
ലാലല്ലാലലലാ...........

ŏmarghayyāṁ varū varū
omal kāvya saṣagavumāy
adil niṟayuṁ surabhilamāṁ
madiranugarumboḽ ho
tiragaḽ mundiriladagaḽ polĕ
taḽirttu pūkkunnu
omarghayyāṁ varū varū
omal kāvya saṣagavumāy

ŏrugānattin siṟagiluyarnnī
haridavanaṅṅaḽ nīḽe
paṟannu paṟannu pāḍuṁ vĕḽḽil-
paṟavagaḽallo nāṁ
śaraṁ tŏḍukkuṁ niṣādanŏru ten
virunnu nalguṁ gānaṁ
nammĕ maṟannu pāḍuga nāṁ
lālallālalalā...........

arigil jīvida navavadhu
sedohariyāy ninnu sirikkĕ
padaññu paviḻa pŏn‌nurayudiruṁ
paḽuṅgubātraṅṅaḽ
nammaḽ paḽuṅgu pātraṅṅaḽ
paṟannagannŏru paḻayadinaṅṅaḽĕ
maṟaviyil mūḍuṁ gānaṁ
nammĕ maṟannu pāḍuga nāṁ
lālallālalalā...........