Omanattingalkkidaavo [F]

ഓമനത്തിങ്കള്‍ക്കിടാവോ [F]
Year
Language

ഓമനത്തിങ്കൾ കിടാവോ
നല്ല കോമളത്താമരപ്പൂവോ
പൂവിൽ നിറഞ്ഞ മധുവോ
പരിപൂർണേന്ദു തന്റെ നിലാവോ
പുത്തൻ പവിഴക്കൊടിയോ
ചെറുതത്തകൾ കൊഞ്ചും മൊഴിയോ

ചാഞ്ചാടിയാടും മയിലോ
മൃദു പഞ്ചമം പാടും കുയിലോ
തുള്ളും ഇളമാൻ കിടാവോ
ശോഭ കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ
പരമേശ്വരിയേന്തും കിളിയോ
ഓമനത്തിങ്കൾ കിടാവോ
നല്ല കോമളത്താമരപ്പൂവോ

omanattiṅgaḽ kiḍāvo
nalla komaḽattāmarappūvo
pūvil niṟañña madhuvo
paribūrṇendu tanṟĕ nilāvo
puttan paviḻakkŏḍiyo
sĕṟudattagaḽ kŏñjuṁ mŏḻiyo

sāñjāḍiyāḍuṁ mayilo
mṛdu pañjamaṁ pāḍuṁ kuyilo
tuḽḽuṁ iḽamān kiḍāvo
śobha kŏḽḽunnorannakkŏḍiyo
īśvaran danna nidhiyo
parameśvariyenduṁ kiḽiyo
omanattiṅgaḽ kiḍāvo
nalla komaḽattāmarappūvo