Omanattingal paadiya

ഓമനത്തിങ്കള്‍ പാടിയ
Year
Language

ഓമനത്തിങ്കള്‍ പാടിയ രാഗം
ഓര്‍മ്മയില്‍ വേദനയായി
ആതിരാത്താരകമായി ഓരോ പൂവും ഓരോ രാവും
തീരാനോവില്‍ തേങ്ങും നെഞ്ചില്‍ തേനലയായി
തഴുകും കുളിരായി

മോഹങ്ങളെല്ലാം പുഴയായ് തീര്‍ന്നാല്‍
ദാഹത്തിനര്‍ത്ഥമുണ്ടോ
സ്നേഹത്തിന്‍ ചിപ്പിയില്‍ മുത്തുവിളഞ്ഞാല്‍
മേഘത്തിന്നര്‍ത്ഥമുണ്ടോ
ഈ മിഴിനീര്‍ക്കടലിന്‍ നടുവില്‍
ജീവജലം എവിടെ?
പനിനീര്‍ക്കനിവിന്‍ മുകിലേ
പണ്ടത്തെ വേഴാമ്പല്‍ ഞാന്‍

തെറ്റിന്നു മണ്ണില്‍ മാപ്പില്ലെങ്കില്‍
മുറ്റത്തെ മുല്ലയുണ്ടോ
അശ്രുവിലുരുകും മനസ്സില്ലെങ്കില്‍
നക്ഷത്രദീപമുണ്ടോ
ഈ എരിതീക്കുടതന്‍ തണലില്‍
സ്നേഹമായ് വരുമോ
ഒരുനാള്‍ അറിയാക്കനലില്‍ നീറുന്ന ശലഭം ഞാന്‍

omanattiṅgaḽ pāḍiya rāgaṁ
ormmayil vedanayāyi
ādirāttāragamāyi oro pūvuṁ oro rāvuṁ
tīrānovil teṅṅuṁ nĕñjil tenalayāyi
taḻuguṁ kuḽirāyi

mohaṅṅaḽĕllāṁ puḻayāy tīrnnāl
dāhattinartthamuṇḍo
snehattin sippiyil muttuviḽaññāl
meghattinnartthamuṇḍo
ī miḻinīrkkaḍalin naḍuvil
jīvajalaṁ ĕviḍĕ?
paninīrkkanivin mugile
paṇḍattĕ veḻāmbal ñān

tĕṭrinnu maṇṇil māppillĕṅgil
muṭrattĕ mullayuṇḍo
aśruviluruguṁ manassillĕṅgil
nakṣatradībamuṇḍo
ī ĕridīkkuḍadan daṇalil
snehamāy varumo
ŏrunāḽ aṟiyākkanalil nīṟunna śalabhaṁ ñān