ഓമനത്താമര പൂത്തതാണോ
ഓമനേ നിൻ മുഖ ബിംബമാണോ
ചന്ദന ചന്ദ്രികച്ചോലയാണോ
സുന്ദരീ നിൻ മുഖ ബിംബമാണോ (ഓമന.....)
നീലമേഘാവലി നിരയിടിഞ്ഞോ
നിന്റെ വാർകൂന്തളം കെട്ടഴിഞ്ഞോ
നെറ്റിയിൽ കോലം വരച്ചതാണോ
ചിറ്റളകങ്ങൾ നിരന്നതാണോ (ഓമന..)
നിൻ കഥ പാടാത്ത കവികളുണ്ടോ
നിൻ ചിത്രമെഴുതാത്ത തൂവലുണ്ടോ
നിൻ രൂപമാപാദചൂഡരമ്യം
നീയനുരാഗത്തിൻ വിശ്വഹർമ്മ്യം (ഓമന...)
omanattāmara pūttadāṇo
omane nin mukha biṁbamāṇo
sandana sandrigaccolayāṇo
sundarī nin mukha biṁbamāṇo (omana.....)
nīlameghāvali nirayiḍiñño
ninṟĕ vārgūndaḽaṁ kĕṭṭaḻiñño
nĕṭriyil kolaṁ varaccadāṇo
siṭraḽagaṅṅaḽ nirannadāṇo (omana..)
nin katha pāḍātta kavigaḽuṇḍo
nin sitramĕḻudātta tūvaluṇḍo
nin rūbamābādasūḍaramyaṁ
nīyanurāgattin viśvaharmmyaṁ (omana...)