Omanakkayyil

ഓമനക്കയ്യില്‍
Work
Year
Language

ഓമനക്കയ്യിലൊലീവിലക്കൊമ്പുമായ്
ഓശാനപ്പെരുന്നാള് വന്നു
ഓശാനപ്പെരുന്നാള് വന്നു.....

കുരിശു വരയ്ക്കുമ്പോള്‍ കുമ്പസാരിക്കുമ്പോള്‍
കുറുബാന കൈക്കൊള്ളുമ്പോള്‍ (കുരിശു)
കരളില്‍ കനലിരുന്നെരിയുമ്പോള്‍ എങ്ങനെ
കരയാതിരുന്നീടും ഞാന്‍ - എങ്ങനെ
കരയാതിരുന്നീടും ഞാന്‍ (ഓമന )

പണ്ടൊക്കെ ഞങ്ങള്‍ ഒരു കുടക്കീഴിലേ
പള്ളിയില്‍ പോകാറുള്ളൂ (പണ്ടൊക്കെ )
എന്ത് പറഞ്ഞാലും എത്ര കരഞ്ഞാലും
ഇന്ന് പിണക്കമേയുള്ളൂ (എന്ത് )
പരിശുദ്ധ കന്യാ മറിയമേ.....
പരിശുദ്ധ കന്യാ മറിയമേ - എന്നിലെ
മുറിവുണങ്ങീടുകയില്ലേ
നിത്യദുഃഖങ്ങള്‍ സഹിക്കാന്‍ മനസ്സിനു
ശക്തി തരികയില്ലേ - അമ്മേ
ശക്തി തരികയില്ലേ (ഓമന)

omanakkayyilŏlīvilakkŏmbumāy
ośānappĕrunnāḽ vannu
ośānappĕrunnāḽ vannu.....

kuriśu varaykkumboḽ kumbasārikkumboḽ
kuṟubāna kaikkŏḽḽumboḽ (kuriśu)
karaḽil kanalirunnĕriyumboḽ ĕṅṅanĕ
karayādirunnīḍuṁ ñān - ĕṅṅanĕ
karayādirunnīḍuṁ ñān (omana )

paṇḍŏkkĕ ñaṅṅaḽ ŏru kuḍakkīḻile
paḽḽiyil pogāṟuḽḽū (paṇḍŏkkĕ )
ĕnt paṟaññāluṁ ĕtra karaññāluṁ
inn piṇakkameyuḽḽū (ĕnt )
pariśuddha kanyā maṟiyame.....
pariśuddha kanyā maṟiyame - ĕnnilĕ
muṟivuṇaṅṅīḍugayille
nityaduḥkhaṅṅaḽ sahikkān manassinu
śakti tarigayille - amme
śakti tarigayille (omana)