Omanakkannaa

ഓമനക്കണ്ണാ
Year
Language

ഓമനക്കണ്ണാ താമരക്കണ്ണാ
ഒരു വഴി കാട്ടണമേ എന്നില്‍
കടമിഴി നീട്ടണമേ (ഓമനക്കണ്ണാ)

ഉരുകും മനമൊടു നിന്നെ വിളിച്ചാല്‍
ഓടിവരാറില്ലേ കണ്ണാ
ഓമനക്കണ്ണാ താമരക്കണ്ണാ
ഒരു വഴി കാട്ടണമേ എന്നില്‍
കടമിഴി നീട്ടണമേ

കരകാണാത്തൊരു ചുടുകണ്ണീരിന്‍
കടലില്‍ താഴാതേ..
കരകാണാത്തൊരു ചുടുകണ്ണീരിന്‍
കടലില്‍ താഴാതേ..
കഴല്‍ തൊഴും ഞങ്ങളെ കരുണചെയ്തു നീ
കരകേറ്റൂ കണ്ണാ
ദീനകുചേലനെ മന്നവനാക്കിയ
പ്രേമമെങ്ങു കണ്ണാ
ദ്രൌപതി തന്നുടെ കണ്ണീരൊപ്പിയ
കൈകളെങ്ങു കണ്ണാ.......

omanakkaṇṇā tāmarakkaṇṇā
ŏru vaḻi kāṭṭaṇame ĕnnil
kaḍamiḻi nīṭṭaṇame (omanakkaṇṇā)

uruguṁ manamŏḍu ninnĕ viḽiccāl
oḍivarāṟille kaṇṇā
omanakkaṇṇā tāmarakkaṇṇā
ŏru vaḻi kāṭṭaṇame ĕnnil
kaḍamiḻi nīṭṭaṇame

karagāṇāttŏru suḍugaṇṇīrin
kaḍalil tāḻāde..
karagāṇāttŏru suḍugaṇṇīrin
kaḍalil tāḻāde..
kaḻal tŏḻuṁ ñaṅṅaḽĕ karuṇasĕydu nī
karageṭrū kaṇṇā
dīnaguselanĕ mannavanākkiya
premamĕṅṅu kaṇṇā
draൌpadi tannuḍĕ kaṇṇīrŏppiya
kaigaḽĕṅṅu kaṇṇā.......