ഓമലേ നിന്‍ കണ്ണില്‍ ഓണനിലാവിന്റെ
ചാരുത ഞാനിന്നു കണ്ടു
ഓമനേ നിന്‍ ചുണ്ടില്‍ ഒരു തുമ്പപ്പൂവിന്റെ
മൃദുലത ഞാനിന്നറിഞ്ഞു
ഈ വര്‍ണ്ണരാത്രിയില്‍ നിന്‍ ചാരെയണയുമ്പോള്‍
ഒരുനവ്യരാഗം ഞാന്‍ ശ്രവിച്ചു
ആവണിത്തെന്നലില്‍ നിന്‍ വേണിയിളകുമ്പോല്‍
ഒരു നവ്യഗന്ധം ഞാന്‍ നുകര്‍ന്നു
ഓമലേ...
പൊന്‍തൂവലാല്‍ നെയ്ത സ്വപ്നമഞ്ചത്തില്‍
എന്‍പ്രിയേ നിന്നില്‍ ഞാനലിയുമ്പോള്‍
അറിയുന്നു ഞാനെന്റെ മനസ്സിലെ മാലേയും
പൂത്തുലയുന്നതു മെല്ലെ
ഓമലേ...