ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ
ഓമലാളെക്കണ്ടു ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ (ഓമലാളെ)
നാലുനിലപ്പന്തലിട്ടു വാനിലമ്പിളി
നാദസ്വര മേളമിട്ടു പാതിരാക്കിളി (നാലുനില)
ഏകയായി രാഗലോലയായി
എന്റെ മുന്നിൽ വന്നവൾ കുണുങ്ങി നിന്നു (ഏകയായി)
കുണുങ്ങി നിന്നു മുന്നിൽ കുണുങ്ങി നിന്നു
(ഓമലാളെ)
ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ
ഞാൻ കൊതിക്കും ദേവലോക റാണിയാണവൾ
താളമാണവൾ ജീവ രാഗമാണവൾ
താലി ചാർത്തും ഞാനവൾക്കീ നീല രാവിൽ
താലി ചാർത്തും ഞാനീ നീലരാവിൽ
(ഓമലാളെ)
omalāḽĕkkaṇḍu ñān pūṅgināvil
tāragaṅṅaḽ puñjiricca nīla rāvil (omalāḽĕ)
nālunilappandaliṭṭu vānilambiḽi
nādasvara meḽamiṭṭu pādirākkiḽi (nālunila)
egayāyi rāgalolayāyi
ĕnṟĕ munnil vannavaḽ kuṇuṅṅi ninnu (egayāyi)
kuṇuṅṅi ninnu munnil kuṇuṅṅi ninnu
(omalāḽĕ)
ñān dŏḻunna kovililĕ deviyāṇavaḽ
ñān kŏdikkuṁ devaloga ṟāṇiyāṇavaḽ
tāḽamāṇavaḽ jīva rāgamāṇavaḽ
tāli sārttuṁ ñānavaḽkkī nīla rāvil
tāli sārttuṁ ñānī nīlarāvil
(omalāḽĕ)