Omal kalaalaya varsannale

ഓമൽ കലാലയ വർഷങ്ങളേ
Work
Year
Language

എത്രയോ വികാരങ്ങള്‍
എത്രയോ സങ്കല്പങ്ങൾ‍
എത്രയോ വ്യാമോഹങ്ങള്‍
ഇത്ര നാള്‍ പങ്കിട്ടു നാം
ഇതിലോടിനി നമ്മള്‍ക്കന്യോന്യം സമര്‍പ്പിക്കാന്‍
രണ്ടു വാക്കുകള്‍ കൂടി
ഓര്‍മ്മിക്കു വല്ലപ്പോഴും

ഓമല്‍ കലാലയ വര്‍ഷങ്ങളേ
ഒരായിരം കൂട്ടുകാരെ (2)
ഒന്നായ് കഴിഞ്ഞ നാം ഈ ദിനത്തില്‍
ഓരോ വഴിക്കിതാ യാത്രയായ് (2)
ഈ വേളയില്‍ ഈ യാത്രയില്‍
ഈറന്‍ മിഴികള്‍ക്കു വിട നല്‍കൂ
വിട നല്‍കൂ വിട നല്‍കൂ വിട നല്‍കൂ
( ഓമല്‍...)

ആയിരം സങ്കല്പ സ്വപ്നങ്ങള്‍ പൂത്തതാണോമല്‍
കലാലയ വര്‍ഷങ്ങളില്‍
ആരോടുമൊന്നുമേ മിണ്ടാതെ മൂകരായ് മൂവരും
എങ്ങോ മറഞ്ഞു പോയി

ഓടിവന്നോടി വന്നെങ്കിലും നിങ്ങള്‍ തന്‍
ഓര്‍മ്മകള്‍ ഞങ്ങളെ പുല്‍കുമെന്നും
ഓരോ വിനാഴിക പോലുമുള്ളിന്നുള്ളില്‍
ഓടിക്കളിക്കുന്നതായിരുന്നു
ഈ വേളയില്‍ ഈ യാത്രയില്‍
ഇടറും പദങ്ങൾക്കു വിട നല്‍കൂ
വിട നല്‍കൂ ..വിട നല്‍കൂ ..വിട നല്‍കൂ ...
( ഓമല്‍...)

ഈ കലാശാല തന്‍ ആരാമ വീഥിയില്‍
ഈ വസന്തോത്സവ പുഷ്പങ്ങള്‍ നാം
ഇതള്‍ വീശിയാടിയും ഈണത്തില്‍ പാടിയും
ഇവിടെ നാം നിര്‍മ്മിച്ചതേതു ലോകം
ഇനിയുമീ വാടിയില്‍ പല വസന്തങ്ങളില്‍
അരിയ പൂച്ചെണ്ടുകള്‍ പീലി വീശും
ഇതു പോലെ വേര്‍പെടും നിമിഷങ്ങളോടി വ-
ന്നിനിയും നനയ്ക്കും മിഴിത്താരുകള്‍
ഈ വേളയില്‍ ഈ യാത്രയില്‍
ഈ കൂപ്പു കൈകള്‍ക്ക് വിട നല്‍കൂ
വിട നല്‍കൂ ..വിട നല്‍കൂ ..വിട നല്‍കൂ ...

ĕtrayo vigāraṅṅaḽ
ĕtrayo saṅgalbaṅṅaḽ
ĕtrayo vyāmohaṅṅaḽ
itra nāḽ paṅgiṭṭu nāṁ
idiloḍini nammaḽkkanyonyaṁ samarppikkān
raṇḍu vākkugaḽ kūḍi
ormmikku vallappoḻuṁ

omal kalālaya varṣaṅṅaḽe
ŏrāyiraṁ kūṭṭugārĕ (2)
ŏnnāy kaḻiñña nāṁ ī dinattil
oro vaḻikkidā yātrayāy (2)
ī veḽayil ī yātrayil
īṟan miḻigaḽkku viḍa nalgū
viḍa nalgū viḍa nalgū viḍa nalgū
( omal...)

āyiraṁ saṅgalba svapnaṅṅaḽ pūttadāṇomal
kalālaya varṣaṅṅaḽil
āroḍumŏnnume miṇḍādĕ mūgarāy mūvaruṁ
ĕṅṅo maṟaññu poyi

oḍivannoḍi vannĕṅgiluṁ niṅṅaḽ tan
ormmagaḽ ñaṅṅaḽĕ pulgumĕnnuṁ
oro vināḻiga polumuḽḽinnuḽḽil
oḍikkaḽikkunnadāyirunnu
ī veḽayil ī yātrayil
iḍaṟuṁ padaṅṅaḽkku viḍa nalgū
viḍa nalgū ..viḍa nalgū ..viḍa nalgū ...
( omal...)

ī kalāśāla tan ārāma vīthiyil
ī vasandotsava puṣpaṅṅaḽ nāṁ
idaḽ vīśiyāḍiyuṁ īṇattil pāḍiyuṁ
iviḍĕ nāṁ nirmmiccadedu logaṁ
iniyumī vāḍiyil pala vasandaṅṅaḽil
ariya pūccĕṇḍugaḽ pīli vīśuṁ
idu polĕ verbĕḍuṁ nimiṣaṅṅaḽoḍi va-
nniniyuṁ nanaykkuṁ miḻittārugaḽ
ī veḽayil ī yātrayil
ī kūppu kaigaḽkk viḍa nalgū
viḍa nalgū ..viḍa nalgū ..viḍa nalgū ...