Olugunna kanneer

ഒഴുകുന്ന കണ്ണീര്‍
Year
Language

ഒഴുകുന്ന കണ്ണീര്‍ തുടച്ചു കൊണ്ടന്നു നാം
വഴി പിരിഞ്ഞെങ്കിലും ഓമലാളെ
പുഴയൊഴുകും വഴി മാറിടും പുത്തനാം
പുളിനത്തില്‍ നിന്നെ ഞാന്‍ തേടിയെത്തും

അതുവരെ എന്‍റെ ഈ വ്യര്‍ത്ഥ സ്വപ്നങ്ങളും
മധുര പ്രതീക്ഷതന്‍ മുരളികയും
കതിര്‍ മണ്ഡപത്തിലേക്കെണ്ണ നിറച്ചു ഞാന്‍
കരുതിയ കത്താത്ത മണി വിളക്കും
നിധികളായ് സൂക്ഷിച്ചെന്‍ വിജനമാം സത്രത്തില്‍

ചിരസഖി നിന്നെ ഞാന്‍ കാത്തിരിക്കും
(ഒഴുകുന്ന )

സമയ മന്ദാകിനി തീരത്ത് ഞാന്‍ നട്ട
പ്രണയമാം ഗന്ധം ചിരിച്ചു വീണ്ടും
തളിരും മലരും അണിയും കാലം
സവിധത്തില്‍ നിന്നെ ഞാന്‍ തേടിയെത്തും
ഒരു നീല താരത്തിന്‍ നെയ്ത്തിരി വെട്ടത്തില്‍

ഒരു രാവില്‍ നാം തമ്മില്‍ കണ്ടു മുട്ടും
(ഒഴുകുന്ന)

ŏḻugunna kaṇṇīr tuḍaccu kŏṇḍannu nāṁ
vaḻi piriññĕṅgiluṁ omalāḽĕ
puḻayŏḻuguṁ vaḻi māṟiḍuṁ puttanāṁ
puḽinattil ninnĕ ñān deḍiyĕttuṁ

aduvarĕ ĕnṟĕ ī vyarttha svapnaṅṅaḽuṁ
madhura pradīkṣadan muraḽigayuṁ
kadir maṇḍabattilekkĕṇṇa niṟaccu ñān
karudiya kattātta maṇi viḽakkuṁ
nidhigaḽāy sūkṣiccĕn vijanamāṁ satrattil

sirasakhi ninnĕ ñān kāttirikkuṁ
(ŏḻugunna )

samaya mandāgini tīratt ñān naṭṭa
praṇayamāṁ gandhaṁ siriccu vīṇḍuṁ
taḽiruṁ malaruṁ aṇiyuṁ kālaṁ
savidhattil ninnĕ ñān deḍiyĕttuṁ
ŏru nīla tārattin nĕyttiri vĕṭṭattil

ŏru rāvil nāṁ tammil kaṇḍu muṭṭuṁ
(ŏḻugunna)