ഒഴുകുകയായ് പുഴപോലെ ഓ പൊഴിയുകയായ് മഴപോലെ (2)
ഓര്‍മ്മകളേ നീ തഴുകിയ പോലെ ഈറന്‍ വിരലുകളാലെ ഓ
ഒഴുകുകയായ് പുഴപോലെ ഓ കൊഴിയുകയായ് മഴപോലെ
നിസനിസ നിസനിസ നിസനിസ രിമരിമ പാ..
ആദ്യാനുരാഗം.... ആ........
ആദ്യാനുരാഗം അഴകണിയുന്നു ആത്മസുഗന്ധങ്ങളോടെ(2)
തെങ്ങിളനീരിന്‍ തുള്ളികളെല്ലാം ഉള്ളില്‍ നിറയുന്ന പോലെ മോഹം
ഒഴുകുകയായ് പുഴപോലെ സ്നേഹം പൊഴിയുകയായ് മഴപോലെ
ആ...................
പൂവില്‍ നിലാവില്‍ ആ........
പൂവില്‍ നിലാവില്‍ നിഴലെഴുതാനായ് നോവിന്‍ മുകില്‍ വന്നു മേലെ (2)
വിങ്ങലെന്നാലും മങ്ങാതെ നീയെന്‍ നെഞ്ചില്‍ തെളിയുന്നതാളെ ജന്മം
ഒഴുകുകയായ് പുഴപോലെ സ്നേഹം പൊഴിയുകയായ് മഴപോലെ
ഓര്‍മ്മകളേ നീ തഴുകിയ പോലെ ഈറന്‍ വിരലുകളാലെ ഓ
ഒഴുകുകയായ് പുഴപോലെ ഓ പൊഴിയുകയായ് മഴപോലെ