(M) ഒഴുകുകയായി പുഴപോലെ ഓ കൊഴിയുകയായി മഴപോലെ (2)
ഓര്‍മ്മകളേ നീ തഴുകിയ പോലെ ഈറന്‍ വിരലുകളാലെ ഓ
ഒഴുകുകയായി പുഴപോലെ ഓ കൊഴിയുകയായി മഴപോലെ
(F) നിസനിസ നിസനിസ നിസനിസ രിമരിമ പാ..
ആദ്യാനുരാഗം.... ആ........
ആദ്യാനുരാഗം അഴകണിയുന്നു ആത്മസുഗന്ധങ്ങളോടെ(2)
തെങ്ങിളനീരിന്‍ തുള്ളികളെല്ലാം ഉള്ളില്‍ നിറയുന്ന പോലെ മോഹം
ഒഴുകുകയായി പുഴപോലെ സ്നേഹം കൊഴിയുകയായി മഴപോലെ
ആ...................
(M) പൂവില്‍ നിലാവില്‍ ആ........
പൂവില്‍ നിലാവില്‍ നിഴലെഴുതാനായി നോവിന്‍ മുകില്‍ വന്നു മേലെ (2)
വിങ്ങലെന്നാലും മങ്ങാതെ നീയെന്‍ നെഞ്ചില്‍ തെളിയുന്നതാളെ ജന്മം
ഒഴുകുകയായി പുഴപോലെ സ്നേഹം കൊഴിയുകയായി മഴപോലെ
ഓര്‍മ്മകളേ നീ തഴുകിയ പോലെ ഈറന്‍ വിരലുകളാലെ ഓ
ഒഴുകുകയായി പുഴപോലെ ഓ കൊഴിയുകയായി മഴപോലെ