Olikkunnuvo

ഒളിക്കുന്നുവോ
Year
Language

ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ ഒരായിരം കളിത്തുമ്പികള്‍
ചിരി ചിപ്പി ചോരും ഇളം മുത്തിലൊന്നില്‍
കൊരുത്തൊള്ളു ചുണ്ടില്‍ മാപ്പു നീ തരൂ തരൂ തരൂ
ഒളിക്കുന്നുവോ മിഴികുമ്പിളില്‍ ഒരായിരം കളിത്തുമ്പികള്‍

പായിപ്പാട്ടെ ഓടി വള്ളമായോരെന്‍ മോഹക്കായല്‍ മോടി വള്ളമാണു നീ (2)
മുഴക്കോലു പോലും കൂടാതെന്നേ നിന്നെ ഞാന്‍
അളന്നിട്ടു പെണ്ണേ എന്നോടെന്താണീ ഭാവം
മിനുങ്ങുന്നോരെന്‍ നുണുങ്ങോളമേ
ഒളിക്കുന്നുവോ മിഴികുമ്പിളില്‍ ഒരായിരം കളിത്തുമ്പികള്‍

പാലച്ചോട്ടില്‍ കാത്തുനിന്നതെന്തിനോ നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ് (2)
നിറഞ്ഞ നിന്‍ മൗനം പാടും പാട്ടിന്‍ താളം ഞാന്‍
ഒരിക്കല്‍ നിന്‍ കോപം പൂട്ടും നാദം മീട്ടും ഞാന്‍
മനക്കൂട്ടിലെ മണി പൈങ്കിളീ

ഒളിക്കുന്നുവോ മിഴികുമ്പിളില്‍ ഒരായിരം കളിത്തുമ്പികള്‍
ചിരി ചിപ്പി ചോരും ഇളം മുത്തിലൊന്നില്‍
കൊരുത്തൊള്ളു ചുണ്ടില്‍ മാപ്പു നീ തരൂ തരൂ തരൂ
ഒളിക്കുന്നുവോ മിഴികുമ്പിളില്‍ ഒരായിരം കളിത്തുമ്പികള്‍

ŏḽikkunnuvo miḻikkumbiḽil ŏrāyiraṁ kaḽittumbigaḽ
siri sippi soruṁ iḽaṁ muttilŏnnil
kŏruttŏḽḽu suṇḍil māppu nī tarū tarū tarū
ŏḽikkunnuvo miḻigumbiḽil ŏrāyiraṁ kaḽittumbigaḽ

pāyippāṭṭĕ oḍi vaḽḽamāyorĕn mohakkāyal moḍi vaḽḽamāṇu nī (2)
muḻakkolu poluṁ kūḍādĕnne ninnĕ ñān
aḽanniṭṭu pĕṇṇe ĕnnoḍĕndāṇī bhāvaṁ
minuṅṅunnorĕn nuṇuṅṅoḽame
ŏḽikkunnuvo miḻigumbiḽil ŏrāyiraṁ kaḽittumbigaḽ

pālaccoṭṭil kāttuninnadĕndino nīlappūve nī kuḍanna maññumāy (2)
niṟañña nin maunaṁ pāḍuṁ pāṭṭin dāḽaṁ ñān
ŏrikkal nin kobaṁ pūṭṭuṁ nādaṁ mīṭṭuṁ ñān
manakkūṭṭilĕ maṇi paiṅgiḽī

ŏḽikkunnuvo miḻigumbiḽil ŏrāyiraṁ kaḽittumbigaḽ
siri sippi soruṁ iḽaṁ muttilŏnnil
kŏruttŏḽḽu suṇḍil māppu nī tarū tarū tarū
ŏḽikkunnuvo miḻigumbiḽil ŏrāyiraṁ kaḽittumbigaḽ