Olattumbil oonyanyaaala

ഓലത്തുമ്പില്‍ ഊഞ്ഞാല
Year
Language

ഓലത്തുമ്പില്‍ ഊഞ്ഞാലാ
ഓണപ്പക്ഷിക്ക് ഊഞ്ഞാലാ
മനസ്സിന്നിറയില്‍ ഊഞ്ഞാലാ
മധുര സ്മരണയ്ക്ക് ഊഞ്ഞാലാ
(ഓലത്തുമ്പില്‍ ഊഞ്ഞാലാ)
പുളിമാവിന്‍ ചോട്ടിലെ കളിപ്പുരയില്‍
ഓര്‍മ്മകള്‍ ഇന്നും കളിക്കാന്‍ പോകും
(പുളിമാവിന്‍ ചോട്ടിലെ )
വിളിച്ചെന്നു തോന്നും ഒളിച്ചെങ്ങോ മായും
കളിപ്രായത്തിലെ നിമിഷങ്ങള്‍
തേന്‍ ചുരത്തും നിമിഷങ്ങള്‍
(ഓലത്തുമ്പില്‍ ഊഞ്ഞാലാ)
അമ്പലക്കുളത്തിലെ കുളിപ്പുരയില്‍
സ്വപ്നങ്ങളിന്നും കുളിക്കാന്‍ പോകും
(അമ്പലക്കുളത്തിലെ )
താളി തേച്ചിരിക്കുമ്പോള്‍ ഇക്കിളി കൂട്ടാനായി
ഓളങ്ങള്‍ മെല്ലെ കഥ പറയും
അങ്ങേ കടലിലെ കഥ പറയും
(ഓലത്തുമ്പില്‍ ഊഞ്ഞാലാ)

olattumbil ūññālā
oṇappakṣikk ūññālā
manassinniṟayil ūññālā
madhura smaraṇaykk ūññālā
(olattumbil ūññālā)
puḽimāvin soṭṭilĕ kaḽippurayil
ormmagaḽ innuṁ kaḽikkān poguṁ
(puḽimāvin soṭṭilĕ )
viḽiccĕnnu tonnuṁ ŏḽiccĕṅṅo māyuṁ
kaḽiprāyattilĕ nimiṣaṅṅaḽ
ten surattuṁ nimiṣaṅṅaḽ
(olattumbil ūññālā)
ambalakkuḽattilĕ kuḽippurayil
svapnaṅṅaḽinnuṁ kuḽikkān poguṁ
(ambalakkuḽattilĕ )
tāḽi teccirikkumboḽ ikkiḽi kūṭṭānāyi
oḽaṅṅaḽ mĕllĕ katha paṟayuṁ
aṅṅe kaḍalilĕ katha paṟayuṁ
(olattumbil ūññālā)