Olappeeliyil

ഓലപ്പീലിയില്‍
Year
Language

ഓലപ്പീലിയിലൂഞ്ഞാലാടും
ഓലേഞ്ഞാലിക്കുരുവീ വാ
ഓണമുറ്റത്തു് നൃത്തം വയ്ക്കും
ഓമനത്തുമ്പി വാ.....
ഒരു മാമരത്തിലെ ഒന്നാനാം കൂട്ടിലെ
ഓലോലം കിളിയുടെ കഥ പറയാം
ഓലപ്പീലിയിലൂഞ്ഞാലാടും
ഓലേഞ്ഞാലിക്കുരുവീ വാ

പൂക്കൈത പൂത്തു...പൂമുല്ല പൂത്തു....
പൂക്കൈത പൂത്തു...പൂമുല്ല പൂത്തു...
പൈങ്കിളികന്യയ്ക്കു് പുളകങ്ങള്‍ പൂത്തു
പുഴയില്‍ കണ്ണാടി നോക്കി പെണ്ണൊരുങ്ങി
പുതുസ്വപ്ന ലഹരിയിൽ അവൾ മയങ്ങി
ഓ...ഓ....ഓ....
(ഓലപ്പീലിയിലൂഞ്ഞാലാടും..... )

ആണ്‍കിളി ഒന്നന്നു് അരികത്തണഞ്ഞു
കഴുകനാക്കിളിയുടെ കരള്‍ കൊത്തിപ്പറിച്ചു..(ആണ്‍കിളി....)
വനവേടനവളെ വലവീശിപ്പിടിച്ചു
നിത്യദുഃഖത്തിന്റെ കൂട്ടിലടച്ചു...
ഓ...ഓ....ഓ....
(ഓലപ്പീലിയിലൂഞ്ഞാലാടും..... )

olappīliyilūññālāḍuṁ
oleññālikkuruvī vā
oṇamuṭrattu് nṛttaṁ vaykkuṁ
omanattumbi vā.....
ŏru māmarattilĕ ŏnnānāṁ kūṭṭilĕ
ololaṁ kiḽiyuḍĕ katha paṟayāṁ
olappīliyilūññālāḍuṁ
oleññālikkuruvī vā

pūkkaida pūttu...pūmulla pūttu....
pūkkaida pūttu...pūmulla pūttu...
paiṅgiḽiganyaykku് puḽagaṅṅaḽ pūttu
puḻayil kaṇṇāḍi nokki pĕṇṇŏruṅṅi
pudusvapna lahariyil avaḽ mayaṅṅi
o...o....o....
(olappīliyilūññālāḍuṁ..... )

āṇgiḽi ŏnnannu് arigattaṇaññu
kaḻuganākkiḽiyuḍĕ karaḽ kŏttippaṟiccu..(āṇgiḽi....)
vanaveḍanavaḽĕ valavīśippiḍiccu
nityaduḥkhattinṟĕ kūṭṭilaḍaccu...
o...o....o....
(olappīliyilūññālāḍuṁ..... )