Olam maatri munpe poyi

ഓളം മാറ്റി മുന്‍പേ പോയി
Year
Language

ഏയ്‌...ഓ...ഓ...
ഓളം മാറ്റി മുമ്പേ പോയ്‌ മുളം തോണി ദൂരെ
മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി
ഒരു തീരം കാണാൻ ഏനും പോവുന്നേ
കാടും മേടും കൂട്ടി ചാലും ചേലും കൂട്ടി
നാടിൻ നാലം കാട്ടി തീയും തേനും നീട്ടി
ഏലേലേലോ ചങ്ങാടത്തോണി
ഒരു തീരം കാണാൻ ഏനും പോവുന്നേ

മേലേ നീല മേഘ പായാലെ
താനേ തുഴയും തോണിയിലാരാരെ (2)
തൊഴിലാളിയോ പാരിലെ പോരിലെ തേവരോ
ഓളം മാറ്റി മുമ്പേ പോയ്‌ മുളം തോണി ദൂരെ
മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി
ഒരു തീരം കാണാൻ ഏനും പോവുന്നേ

ഊടും പാവും പാകി ഊരും താരും നോക്കി
ചൂരും നീരും തൂവി നോവിൻ ആഴം തേടി
ഏലേലേലോ ചങ്ങാടത്തോണി
ഒരു തീരം കാണാൻ ഏനും പോവുന്നേ

ഭാരോം പേറി ഭൂമിപ്പെണ്ണാളേ
കാലോം ചോപ്പാൽ മാറിപ്പോയല്ലീ (2)
വെയിലാളുമാ മാറിലോ പാഴ്‌ കതിരോരപ്പൂ
ഓളം മാറ്റി മുമ്പേ പോയ്‌ മുളം തോണി ദൂരെ
മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി
ഒരു തീരം കാണാൻ ഏനും പോവുന്നേ

ey‌...o...o...
oḽaṁ māṭri mumbe poy‌ muḽaṁ toṇi dūrĕ
muṅṅāttoṇi ĕlelelo saṅṅāḍattoṇi
ŏru tīraṁ kāṇān enuṁ povunne
kāḍuṁ meḍuṁ kūṭṭi sāluṁ seluṁ kūṭṭi
nāḍin nālaṁ kāṭṭi tīyuṁ tenuṁ nīṭṭi
elelelo saṅṅāḍattoṇi
ŏru tīraṁ kāṇān enuṁ povunne

mele nīla megha pāyālĕ
tāne tuḻayuṁ toṇiyilārārĕ (2)
tŏḻilāḽiyo pārilĕ porilĕ tevaro
oḽaṁ māṭri mumbe poy‌ muḽaṁ toṇi dūrĕ
muṅṅāttoṇi ĕlelelo saṅṅāḍattoṇi
ŏru tīraṁ kāṇān enuṁ povunne

ūḍuṁ pāvuṁ pāgi ūruṁ tāruṁ nokki
sūruṁ nīruṁ tūvi novin āḻaṁ teḍi
elelelo saṅṅāḍattoṇi
ŏru tīraṁ kāṇān enuṁ povunne

bhāroṁ peṟi bhūmippĕṇṇāḽe
kāloṁ soppāl māṟippoyallī (2)
vĕyilāḽumā māṟilo pāḻ‌ kadirorappū
oḽaṁ māṭri mumbe poy‌ muḽaṁ toṇi dūrĕ
muṅṅāttoṇi ĕlelelo saṅṅāḍattoṇi
ŏru tīraṁ kāṇān enuṁ povunne