Olaccannaali [M]

ഓലച്ചങ്ങാലി [M]
Year
Language

ഓലച്ചങ്ങാലീ... ഓമലച്ചങ്ങാതീ....
ചെന്തളിരിന്‍ പൂന്തണലില്‍ പാറിവരാമോ
ആവണിപ്പാല്‍‌നിലാപ്പീലി തരാം ഞാന്‍
ആലിലത്താലിയും കൊണ്ടുവരാം ഞാന്‍
കളിചിരിയില്‍ തരിവളകള്‍ കിലുകിലുങ്ങുന്നു
(ഓലച്ചങ്ങാലീ)

കണ്ണാടിക്കവിളോരം നിറമേഴുമണിയുമ്പോള്‍
കാഞ്ചനത്താരകം കണ്ണിലുദിയ്‌ക്കുമ്പോള്‍
താമരത്തൂവിരല്‍ മെയ്യില്‍ തലോടവേ
തങ്കനിലാവേ നിന്നുള്ളം തുള്ളിയോ
ഈ മണിമുകിലൊരു മണിയറവിരിയായ്
മനമതില്‍ വിതറിയ നറുമലരിതളായ്
മിഴികള്‍ ശലഭമായ്
(ഓലച്ചങ്ങാലീ)

പൊന്നോടക്കുഴലൂതും പുലര്‍കാലതീരങ്ങള്‍
പൊന്‍‌നിറക്കോടിയില്‍ മൂടിയൊരുങ്ങുമ്പോള്‍
പാഴ്‌മരച്ചില്ലകള്‍ പനിനീ‍രില്‍ മുങ്ങിയോ
പഞ്ചമമാരോ പൂങ്കാറ്റില്‍ കൊഞ്ചിയോ
ഈ മിഴിയിണയൊരു മരതകമണിയായ്
മനമതില്‍ ഉണരുമൊരനിതര ദളമായ്
കനവു കവിതയായ്
(ഓലച്ചങ്ങാലീ)

olaccaṅṅālī... omalaccaṅṅādī....
sĕndaḽirin pūndaṇalil pāṟivarāmo
āvaṇippāl‌nilāppīli tarāṁ ñān
ālilattāliyuṁ kŏṇḍuvarāṁ ñān
kaḽisiriyil tarivaḽagaḽ kilugiluṅṅunnu
(olaccaṅṅālī)

kaṇṇāḍikkaviḽoraṁ niṟameḻumaṇiyumboḽ
kāñjanattāragaṁ kaṇṇiludiy‌kkumboḽ
tāmarattūviral mĕyyil taloḍave
taṅganilāve ninnuḽḽaṁ tuḽḽiyo
ī maṇimugilŏru maṇiyaṟaviriyāy
manamadil vidaṟiya naṟumalaridaḽāy
miḻigaḽ śalabhamāy
(olaccaṅṅālī)

pŏnnoḍakkuḻalūduṁ pulargāladīraṅṅaḽ
pŏn‌niṟakkoḍiyil mūḍiyŏruṅṅumboḽ
pāḻ‌maraccillagaḽ paninīril muṅṅiyo
pañjamamāro pūṅgāṭril kŏñjiyo
ī miḻiyiṇayŏru maradagamaṇiyāy
manamadil uṇarumŏranidara daḽamāy
kanavu kavidayāy
(olaccaṅṅālī)