Ohoy taadinandanam

ഓഹോയ് താതിനന്തനം
Year
Language

ഒഹോയ് താതിനന്തനം തെയ്യനംതാരാ
താതിനന്തനം തെയ്യനം താരാ താരാ
തെയ്യനംതാരാ തെയ്യനംതാരാ തെയ്യനംതാരാ

മാനത്തുനിന്നൊരു തേന്മഴപെയ്യാന്‍
മാരിവില്ലൊളി പൊട്ടിവിടര്‍ന്നേ
കാത്തിരുന്നൊരപ്പൂവിനെമുത്താന്‍
കാര്‍മുകില്‍ക്കരിവണ്ടുപറന്നേ

നീരുവറ്റിയ കാട്ടുപുല്‍പ്പായില്‍
നീയിനിയുമുറങ്ങരുതേ!
വേവുതിന്നു മയങ്ങണതല്ലോ
നാവുവറ്റിവരളുണതല്ലോ
പൂവുപോലൊരു മുത്തവുമായീ‍....
പൂവുപോലൊരു മുത്തവുമായി
പൂഴിമണ്ണിനെ കെട്ടിപ്പുണരാന്‍
തൂമഴത്തുള്ളിയോടിവരുന്നേ
പൂമിതേവിയുണരുണരമ്മേ

മീനവേനലില്‍ തീക്കനലില്
മേനികത്തിയ നാളില്
കന്നുപൂട്യതും കട്ടയുടച്ചതും
കണ്ണുപൊട്ടണ പൊള്ളലില്
ആറ്റുനോറ്റിരുന്നാരിയന്മണി
വിത്തുചേറിയ മണ്ണില്, പുതുമണ്ണില്

മാരിവില്ലിന്റെ തേന്‍ കുടത്തിന്ന്
ചോര്‍ന്നുവാര്‍ന്നൊരു കുളിരില്
താളമിട്ടൊരു നെല്‍ക്കൊടികള്‍ക്ക്
നാണം വന്നൊരു നാളില്
മുത്തുമാലയും ചാര്‍ത്തിനിന്നപ്പോ
മുത്തമിട്ടിളം തെന്നല്
താലികെട്ടിനു വന്ന കൊയ്ത്തരി-
വാളുതീര്‍ക്കുന്ന മൊഴികള് കളമൊഴികള്
കരളിലിത്തിരി തേണ്‍ പുരട്ടണ്
കിളിചിലക്കണ ചേലില്

ഞങ്ങടെ കുഞ്ഞിപ്പെണ്ണിനു നാളെ
കല്യാണത്തിന്നച്ചാരം
കാത്തിരിക്ക്ണ് പുന്നെല്ലവില്
ഞങ്ങടെവീട്ടിലെ മുത്തശ്ശി
കയ്യില്‍ത്തരിവള കളിപറയാഞ്ഞേ
മണവാട്ടിക്കൊരു കെറുവെന്നേ
പുത്തരിയിട്ടൊരു ചക്കരപ്പായസം
വയ്കണതെന്നാണമ്മൂമ്മേ
ഇത്തിരിപ്പോരം കല്ലരിയല്ലോ
കിട്ടണതിപ്പം നമ്മക്ക്
ഏനിത്തിരിപ്പൂമി സൊന്തമായൊണ്ടെ-
ന്നേനിന്നലെയൊരു സൊപ്പനം കണ്ടേ!

ŏhoy tādinandanaṁ tĕyyanaṁtārā
tādinandanaṁ tĕyyanaṁ tārā tārā
tĕyyanaṁtārā tĕyyanaṁtārā tĕyyanaṁtārā

mānattuninnŏru tenmaḻabĕyyān
mārivillŏḽi pŏṭṭiviḍarnne
kāttirunnŏrappūvinĕmuttān
kārmugilkkarivaṇḍubaṟanne

nīruvaṭriya kāṭṭubulppāyil
nīyiniyumuṟaṅṅarude!
vevudinnu mayaṅṅaṇadallo
nāvuvaṭrivaraḽuṇadallo
pūvubolŏru muttavumāyī....
pūvubolŏru muttavumāyi
pūḻimaṇṇinĕ kĕṭṭippuṇarān
tūmaḻattuḽḽiyoḍivarunne
pūmideviyuṇaruṇaramme

mīnavenalil tīkkanalil
menigattiya nāḽil
kannubūṭyaduṁ kaṭṭayuḍaccaduṁ
kaṇṇubŏṭṭaṇa pŏḽḽalil
āṭrunoṭrirunnāriyanmaṇi
vittuseṟiya maṇṇil, pudumaṇṇil

mārivillinṟĕ ten kuḍattinn
sornnuvārnnŏru kuḽiril
tāḽamiṭṭŏru nĕlkkŏḍigaḽkk
nāṇaṁ vannŏru nāḽil
muttumālayuṁ sārttininnappo
muttamiṭṭiḽaṁ tĕnnal
tāligĕṭṭinu vanna kŏyttari-
vāḽudīrkkunna mŏḻigaḽ kaḽamŏḻigaḽ
karaḽilittiri teṇ puraṭṭaṇ
kiḽisilakkaṇa selil

ñaṅṅaḍĕ kuññippĕṇṇinu nāḽĕ
kalyāṇattinnaccāraṁ
kāttirikkṇ punnĕllavil
ñaṅṅaḍĕvīṭṭilĕ muttaśśi
kayyilttarivaḽa kaḽibaṟayāññe
maṇavāṭṭikkŏru kĕṟuvĕnne
puttariyiṭṭŏru sakkarappāyasaṁ
vaygaṇadĕnnāṇammūmme
ittiripporaṁ kallariyallo
kiṭṭaṇadippaṁ nammakk
enittirippūmi sŏndamāyŏṇḍĕ-
nneninnalĕyŏru sŏppanaṁ kaṇḍe!