ഓടും പാവ ചാടും പാവ
ഓടിയോടി വാ വാ കുഞ്ഞേ
കൈ പൊക്കുന്നൊരു പാവ
കാലാട്ടുന്നൊരു പാവ
കളിയാടും കളിപ്പാവ വാ വാ (ഓടും പാവ...)
കണ്ടോ കണ്ടോ കാറ്റു വരുമ്പോൾ
കഴുത്തു നീട്ടും ബൊമ്മ
കപ്പലിലേറി കടലുകളേഴും കടന്നു വന്ന മദാമ്മ (ഓടും പാവ...)
മ്യാവൂ മ്യാവൂ എന്നു കരഞ്ഞു കൂകി വിളിക്കും പൂച്ച
ചിൽ ചിൽ ചിൽ എന്നു ചിലച്ചു കൊണ്ടെ
ചിറകു വിരിക്കും മൈനാ
കുടു കുടു കുടു കുടു കുളമ്പടിച്ചൂ കുതിച്ചു ചാടും കുതിര
കഴുത്തു നീട്ടി ഞാണിൽക്കേറി കസർത്തു കാട്ടും പാവ (ഓടും പാവ...)